പാനൂര്‍: കലാശക്കൊട്ട് ഇന്ന്. വിജയപ്രതീക്ഷയില്‍ സി.സദാനന്ദന്‍മാസ്റ്റര്‍. ഇരുമുന്നണികളെയും ഏറെ പിന്നിലാക്കി പ്രചരണത്തിലടക്കം എന്‍ഡിഎ മുന്നേറ്റം വ്യക്തമായതോടെ കൂത്തുപറമ്പിലെ പോരാട്ടത്തിനു വീറും, വാശിയും വര്‍ദ്ധിച്ചു. ഇന്നു 5ന് പരസ്യപ്രചരണത്തിനു സമാപനമാകും. പാനൂര്‍ ടൗണില്‍ കലാശകൊട്ടിനു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.കൊടികെട്ടിയ വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കരുത്. പുത്തൂര്‍ റോഡില്‍ എന്‍ഡിഎയ്‌ക്കും,യുഡിഎഫിന് കൂത്തുപറമ്പ് റോഡിലും, എല്‍ഡിഎഫ് ബസ്റ്റാന്‍ഡ് റോഡിലും, എസ്ഡിപിഐ തലശേരി റോഡിലും കലാശകൊട്ടിനു സ്ഥലമനുവദിച്ചിട്ടുണ്ട്. സദാനന്ദന്‍മാസ്റ്റര്‍ ഇന്നലെ പാനൂര്‍,മൊകേരി,പാട്യം,കൂത്തുപറമ്പ് ഭാഗങ്ങളില്‍ റോഡ്‌ഷോ നടത്തി.വലിയവെളിച്ചം വ്യവസായകേന്ദ്രത്തിലെത്തി അവിടുത്തെ തൊഴാലാളികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ചെറുവാഞ്ചേരി വെങ്ങളം കോളനി, നരിക്കോട്മല എന്നിവിടങ്ങളിലും വോട്ട’്യര്‍ത്ഥിച്ചു. മുത്താറിപീടികയില്‍ കുടുംബയോഗത്തിലും പങ്കെടുത്തു. സി.സുരേഷ്ബാബു, വിപി.ബാലന്‍, കെ.പ്രകാശന്‍, മനോജ് അക്കാനിശേരി, പി.ജയദേവന്‍, യു.മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
















