കണ്ണൂര്‍: പേരാവൂര്‍ തിരുവോണപ്പുറത്തെ ആദിവാസി ബാവന്‍ മാലിന്യ ക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതായി നേരത്തെ വന്ന വാര്‍ത്തയും പടവും വ്യാജമാമെന്ന് കാണിച്ച് ഇപ്പോള്‍ പുറത്തു വന്ന വീഡിയോകളുടെ ആധികാരികത മാധ്യമങ്ങള്‍ക്ക് തന്നെ തീരുമാനിക്കാമെന്ന് ഡിസിസി പ്രസിഡണ്ട കെ.സുരേന്ദ്രന്‍. ഏതു ചാനലാണ് വാര്‍ത്ത ചിത്രീകരിച്ചതെന്ന ചോദ്യത്തിന് സുരേന്ദ്രന്‍ കൃത്യമായ മറുപടി നല്‍കിയില്ല. സിനിമയിലഭിനയിക്കാമെന്ന് പറഞ്ഞ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനായ ഒരു പ്രമുഖ പത്രത്തിന്റെ പ്രദേശിക ലേഖകന്‍ വ്യാജമായി വാര്‍ത്ത ചിത്രീകരിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. വ്യാജ വാര്‍ത്തയുണ്ടാക്കുന്നതിന് ആദിവാസി കുട്ടികളെ ദുരുപയോഗപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ സുരേന്ദ്രന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നടപടിയെടുക്കുന്നത് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തില്‍ വാര്‍ത്ത വന്നുവെന്ന് മാത്രമേ സുരേന്ദ്രന്‍ പരഞ്ഞുള്ളു. പത്രത്തിന്റെ പേര് പറയാന്‍ ഭയമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിയായിരുന്നു സുരേന്ദ്രന്റെ മറിപടി. പണം കൊടുത്താല്‍ എന്തും പറയുന്നവരാണ് കോളനിയിലുള്ളവരെന്നും അതുകൊണ്ട് തന്നെ ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പേരാവൂരിലെ കര്‍ഷക സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി അഡ്വ.കെ.ജെ.ജോസഫ് പ്രതികരിച്ചത്.
















