Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സണ്‍റൈസേഴ്‌സിന്റെ കുതിപ്പിന് വിരാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 10:41 pm IST
in Cricket

ഹൈദരാബാദ്: മലയാളി താരം സഞ്ജു വി. സാംസന്റെയും റിഷഭ് പാന്തിന്റെയും പ്രകടനത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം. തുടര്‍ച്ചയായ അഞ്ചാം ജയം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് ദല്‍ഹി കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തപ്പോള്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 150 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് പുറത്താകാതെ 34 റണ്‍സെടുത്ത സഞ്ജുവും 26 പന്തില്‍ നിന്ന് പുറത്താകാതെ 39 റണ്‍സെടുത്ത റിഷഭ് പാന്തും ചേര്‍ന്നാണ് ഡെയര്‍ ഡെവിള്‍സിനെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഡെയര്‍ ഡെവിള്‍സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പരാജയപ്പെട്ടെങ്കിലും 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇതിനിടെ ഐപിഎല്‍ റണ്‍വേട്ടയില്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു വി. സാംസണ്‍ 1000 റണ്‍സ് പിന്നിട്ടു. ഈ നേട്ടം പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും സഞ്ജു തന്നെ. വിരാട് കോഹ്‌ലിയെയാണ് സഞ്ജു മറികടന്നത്. ദല്‍ഹിക്ക് വിജയം സമ്മാനിച്ച സിക്‌സിലൂടെ തന്നെയാണ് ഇരുപത്തിരണ്ടുകാരനായ സഞ്ജു 1000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടത്. തന്റെ 48-ാം ഐപിഎല്‍ മത്സരത്തിലാണ് സഞ്ജുവിന്റെ 1000 റണ്‍സ് നേട്ടം.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 26 പന്തില്‍ രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെ പുറത്താകാതെ 34 റണ്‍സെടുത്ത സഞ്ജു റണ്‍നേട്ടം 1004ല്‍ എത്തിച്ചു. അഞ്ച് അര്‍ദ്ധസെഞ്ചുറികള്‍ ഉള്‍പ്പെടെ നാലു സീസണുകളിലായാണ് സഞ്ജു 1000 റണ്‍സ് നേട്ടം പിന്നിട്ടത്. കഴിഞ്ഞ സീസണില്‍ നേടിയ 76 റണ്‍സാണ് ഐപിഎലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 48 മല്‍സരങ്ങളില്‍നിന്ന് 25.74 ശരാശരിയിലാണ് സഞ്ജു 1000 കടന്നത്. ഐപിഎലില്‍ കളിച്ച സീസണിലെല്ലാം 200 റണ്‍സ് പിന്നിട്ടുവെന്ന നേട്ടവും സഞ്ജുവിന് സ്വന്തം. ഈ വര്‍ഷത്തെ ലേലത്തില്‍ 4.20 കോടി രൂപ മുടക്കിയാണ് ദ്രാവിഡ് സഞ്ജുവിനെ ദല്‍ഹി നിരയിലെത്തിച്ചത്.

സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 3000 റണ്‍സും പിന്നിട്ടു. ക്രിസ് ഗെയിലിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ താരമാണ് വാര്‍ണര്‍. 94 കളികളില്‍ നിന്നാണ് വാര്‍ണര്‍ നേട്ടം സ്വന്തമാക്കിയത്. ദല്‍ഹിക്കെതിരായ മത്സരത്തില്‍ ആറ് റണ്‍സ് നേടിയപ്പോള്‍ വാര്‍ണര്‍ നാഴികക്കല്ല് പിന്നിട്ടു. 3040 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ നേടിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.