കണ്ണാടിപ്പറമ്പ്: അറുപത് വര്‍ഷം കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളില്‍ നിന്ന് വ്യത്യസ്ഥമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നോട്ട് വെക്കുന്നത് വികസന അജണ്ടയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം. കണ്ണാടിപ്പറമ്പില്‍ എന്‍ഡിഎ അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥക്ക് കാരണം ഇടത്-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണമാണ്. ഇടത് മുന്നണി മുന്നോട്ട് വെക്കുന്നത് അക്രമ രാഷ്‌ട്രീയമാണെങ്കില്‍ യുഡിഎഫ് മുന്നോട്ട് വെക്കുന്നത് അഴിമതി രാഷ്‌ട്രീയമാണ്. അക്രമ, അഴിമതി രാഷ്‌ട്രീയത്തിന് പകരമായി ബിജെപി മുന്നോട്ട് വെക്കുന്നത് സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിയാണ്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണുണ്ടായിട്ടുള്ളത്. വാര്‍ഡ് മെമ്പറും സ്ഥലം എംപിയും എംഎല്‍എയും സിപിഎമ്മുകാരായിട്ടും ജിഷയുടെ കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ച് നല്‍കാന്‍ സാധിച്ചില്ല. ജിഷ കൊല്ലപ്പെട്ടതിന് ശേഷം ഇവര്‍ മുതലക്കണ്ണീരൊഴുക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം. ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ ഇരു മുന്നണികള്‍ക്കും തുല്യ പങ്കാണുള്ളതെന്നും വിജയന്‍ വട്ടിപ്രം പറഞ്ഞു. പി.വി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പി.ടി.രത്‌നാകരന്‍ സ്വാഗതം പറഞ്ഞു.
ഇന്നലത്തെ പര്യടനം പള്ളിക്കുന്ന് പോസ്റ്റോഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. തുടര്‍ന്ന് അമ്പാടിമുക്ക്, തുളിച്ചേരി, മായന്‍പീടിക, ഡിസ്‌പെന്‍സറി, അംബേദ്കര്‍ കോളനി, പനങ്കാവ്, സ്റ്റെപ്‌റോഡ്, ചേരിക്കല്‍, ബാലന്‍ പീടിക, കൈരളി വായനശാല, കണ്ണാടിപ്പറമ്പ്‌തെരു തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം കണ്ണാടിപ്പറമ്പ് ബസ് സ്റ്റാന്റില്‍ സമാപിച്ചു.
ഇന്നത്തെ പ്രചാരണം കമ്പിലില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് നാറാത്ത്, കൊല്ലറത്തിക്കല്‍, കാഞ്ഞിരത്തെരു, കുന്നാവ്, പള്ളിയാംമൂല കോളനി, മണല്‍ കോളനി, കുന്നാവ് സ്‌കൂള്‍, ഉപ്പായിച്ചാല്‍, അശോകമന്ദിരം, ചാല്‍ബീച്ച്, കളത്തില്‍കാവ്, വായിപ്പറമ്പ്, മീന്‍കുന്ന്, നീര്‍ക്കടവ്, വട്ടക്കണ്ടി, ചക്കരപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം അലവിലില്‍ സമാപിക്കും.
















