Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാടിനെ തണുപ്പിക്കാന്‍ ജില്ലാ ഭരണകൂടം കൈകോര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 09:27 pm IST
inWayanad

കല്‍പ്പറ്റ : ഒരുകാലത്ത് ഊട്ടിയെ ഓര്‍മ്മിപ്പിക്കുംവിധം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്ന വയനാട് വേനലില്‍ ചുട്ടുപൊള്ളുന്നതിന് തടയിടാന്‍ ജില്ലാ ഭരണകൂടം കൈകോര്‍ക്കുന്നു. വരള്‍ച്ച നേരിടുന്നതും തടയുന്നതും സംബന്ധിച്ച് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ എന്നിവരുടെ ചര്‍ച്ചയില്‍ നന്നും ഉരുത്തിരിഞ്ഞ നൂതന ആശയമാണ് ‘ഗ്രീന്‍ വയനാട് കൂള്‍ വയനാട്’ പദ്ധതി.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുക, മനുഷ്യനും വന്യമൃഗങ്ങളുമായുള്ള എതിരിടല്‍ ഇല്ലാതാക്കുക, ഗോത്രവിഭാഗങ്ങളെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുക എന്നിവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കാട്ടിലും നാട്ടിലും ജലലഭ്യത ഉറപ്പുവരുത്തുകയാണ് ആദ്യ പടി. മഴവെള്ളം പരമാവധി സംഭരിക്കുന്നതിലൂടെ ഇത് സാധ്യമാകും. വനാതിര്‍ത്തിയില്‍ കിടങ്ങും വനത്തിനുള്ളില്‍ കുളവും നിര്‍മ്മിച്ച് അവയില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുപയോഗിച്ച് വെള്ളം സംഭരിക്കാം. കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്ന യൂക്കാലിപ്റ്റസ്, മാഞ്ചിയം മരങ്ങള്‍ക്കു പകരം നിത്യഹരിത വൃക്ഷങ്ങളായ ദേവതാരു, ഞാവല്‍, പ്ലാശ്, ചെമ്പകം, മുള്ളന്‍കൈത, വാക, മുളകള്‍, അത്തി, നാഗമരം തുടങ്ങിയവ പരമാവധി സംരക്ഷിക്കണം. വനത്തിനുള്ളില്‍ പുല്ലും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കുകയും ചെക്ക് ഡാം പണിത് ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്താല്‍ വന്യമൃഗശല്യം പരമാവധി കുറയ്‌ക്കാന്‍ സാധിക്കും.

ജില്ലയിലെ കുരങ്ങുശല്യത്തിന്റെ പ്രധാന കാരണം അശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജ്ജനമാണെന്ന് സമിതി വിലയിരുത്തുന്നു. കീടനാശിനികളുടെയും മറ്റും ഉപയോഗത്താല്‍ കുറുക്കന്മാര്‍ക്ക് വംശനാശം സംഭവിച്ചു. ഇതോടെ കാട്ടുപന്നിക്ക് ഇര കിട്ടാതാവുകയും അവ കൂട്ടത്തോടെ നാട്ടിലിറങ്ങുകയും ചെയ്യുന്നു. കാട് മനുഷ്യര്‍ കൈയ്യടക്കുന്നത് കാടിന്റെ വിസ്തൃതി കുറയാനും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാനും കാരണമാകുന്നു. ജില്ലയില്‍ ഭൂവിസ്തൃതിയുടെ 40% മാത്രമേ വനമുള്ളൂ. അതിനാല്‍ സൂക്ഷ്മതയോടെ വനം സംരക്ഷിച്ചാലേ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുത് തടയാനാകൂ.

ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ ഓരോ ഗോത്രവിഭാഗങ്ങളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും സമിതി വിലയിരുത്തി.

സമിതിയുടെ ആദ്യയോഗം ഡാം സേഫ്റ്റി കമ്മീഷണര്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ പ്രമോദ് കൃഷ്ണന്‍, ഡാം സേഫ്റ്റി അതോറിറ്റി അംഗം ഡോ.ജോര്‍ജ്ജ് ജോസഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.രഞ്ജിത്ത് കുമാര്‍, ബി.ഹരിചന്ദ്രന്‍, ടി.സി.രാജന്‍, ആര്‍.ഡെല്‍റ്റോ എല്‍. മറോക്കോയ്, നജ്മല്‍ അമീന്‍, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധി എ.ടി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.