Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിത ലക്ഷ്യം തന്നെ മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 07:15 pm IST
inSamskriti

ദില്ലിയില്‍ നിന്നും അദ്ദേഹം പോയത് ബറോഡയില്‍ തന്റെ മച്ചുനന്‍ അച്യുതമേനോന്റെ അടുത്തേക്കായിരുന്നു. ഇദ്ദേഹം അവിടെ ഫോറസ്റ്റ് ഓഫീസറായിരുന്നു. ബറോഡയില്‍ വിശ്രമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുകയും ‘മോച്ചി’ എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കാലയളവിലെ ലേഖനങ്ങളില്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ നീറുന്ന ഒരു സോഷ്യലിസ്റ്റു ചിന്തകന്റെ ഹൃദയം പ്രതിഫലിച്ചിരുന്നു.

ഒരു വട്ടം കൂടി ലഖ്‌നൗവില്‍ പോയി എം.എ. പരീക്ഷ എഴുതി. പരീക്ഷയില്‍ മികച്ച വിജയമാണ് നേടിയത്. തുടര്‍ന്ന് ഫ്രീ പ്രെസ്സ് ജര്‍ണല്‍ എന്ന ഇംഗ്ലീഷ് പത്രത്തിലും അതിനു ശേഷം നേഷണല്‍ ഹെറാള്‍ഡിന്റെയും സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. അങ്ങനെയിരിക്കെയാണ് ഡിവൈന്‍ ലൈഫ് എന്ന മാസികയുടെ ഒരു പഴയ ലക്കത്തില്‍ ശിവാനന്ദസ്വാമികളെ പറ്റി വായിക്കുവാനിടയായത്.

ബാലകൃഷ്ണമേനോന്‍ സംന്യാസികളുടെ കടുത്ത വിമര്‍ശകനായിരുന്നു. സംന്യാസികള്‍ സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാതെ കുളിയും തേവാരവുമായി സമയം പാഴാക്കുകയാണെന്നായിരുന്നു മേനോന്റെ അഭിപ്രായം. അതുകൊണ്ട് ഈ സംന്യാസിയെ അഭിമുഖം ചെയ്ത് വാസ്തവം പത്രങ്ങളിലൂടെ പുറത്തുകൊണ്ടുവരണം എന്ന ഉദ്ദേശ്യത്തോടെ ഋഷികേശിലേക്കു പോയി.

ശിവാനന്ദ ആശ്രമത്തിലെ സമുദായ സേവന പരിപാടികള്‍ കണ്ടപ്പോള്‍, സംന്യാസത്തിന്റെ മഹത്വം മനസ്സിലാക്കിയ മേനോന്‍ തനിക്കും സംന്യാസം വേണമെന്നു ശിവാനന്ദസ്വാമികളോടു അപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആശ്രമത്തില്‍ തങ്ങി, അടുത്തു പുറത്തു വരാനിരുന്ന ശിവാനന്ദസ്വാമികളുടെ സ്മരണിക സമ്പാദനം ചെയ്തു. അതിനു ശേഷം കാല്‍നടയായി ഇന്നത്തെ ഉത്തരാഖണ്ഡിലെ എല്ലാ പുണ്യക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. 1948ല്‍ മെയ് – ജൂണ്‍ മാസങ്ങളിലായിരിക്കണം ഇദ്ദേഹം തിരിച്ച് ഋഷികേശിലെത്തിയത്.

പതിവുപോലെ അടുത്ത ശിവരാത്രിക്ക് അതായത് ഫെബ്രുവരി 25, 1949ന് സംന്യാസം സ്വീകരിച്ചു. അതിനു മുന്നേ തന്നെ പുത്രന്റെ ഇഷ്ടാനുസരണം, പിതാവ് സമ്മതം ശിവാനന്ദസ്വാമികളെ അറിയിച്ചിരുന്നു.

തപോവന സന്നിധിയില്‍

തപോവനം സ്വാമി ഉത്തരകാശിയില്‍ ഗംഗാതീരത്തു കുടില്‍ കെട്ടി പാര്‍ക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം തപോവനം സ്വാമി എന്നറിയപ്പെട്ടു. പാലക്കാട്ടുകാരനായ ഈ സംന്യാസിവര്യന്‍ ഹിമാലയത്തില്‍ തന്നെ കഴിഞ്ഞു. അറിയപ്പെടുന്ന പണ്ഡിതനും, യോഗിയുമായ ഇദ്ദേഹത്തിന് ഗഢ്‌വാള്‍ മഹാരാജാവടക്കം പല പ്രമുഖരും ശിഷ്യരായുണ്ടായിരുന്നു. എന്നിരുന്നാലും തന്റെ മണ്‍ചുമരുള്ള കുടിലില്‍ താമസിക്കുവാനാണ് ഇഷ്ടപ്പെട്ടത്.

ചിന്മയാനന്ദസ്വാമികളെ ഇദ്ദേഹത്തിന്റെ അടുത്തേക്കാണ് ശ്രുതികളും സംസ്‌കൃതവും പഠിക്കുവാന്‍ അയച്ചത്. ഒരു ശുപാര്‍ശകത്തും ഏല്പിച്ചിരുന്നു. അത്യുത്സാഹത്തോടെ, ഋഷികേശില്‍ നിന്നും 130 കി.മീ. നടന്ന് ഉത്തരകാശിയില്‍ എത്തി തപോവനം സ്വാമികളെ കണ്ടു നമസ്‌കരിച്ചു. കത്തെവിടെ എന്ന് ചോദിച്ചപ്പോള്‍ താന്‍ അതു എടുക്കുവാന്‍ മറന്നു എന്ന് പറഞ്ഞു സ്വാമികള്‍.

എങ്കില്‍ തിരിച്ചുപോയി എടുത്തുകൊണ്ടുവരുവാന്‍ തന്നെ ആജ്ഞാപിച്ചു. ഈ 130 കി.മീറ്റര്‍ വീണ്ടും നടന്ന് ഋഷികേശില്‍ നിന്ന് കത്ത് എടുത്ത് സ്വാമികള്‍ ഗുരുസമക്ഷം ഹാജരായി. ശിഷ്യന്റെ പഠിക്കുവാനുള്ള വ്യഗ്രത മനസ്സിലാക്കിയ തപോവനം സ്വാമികള്‍ തന്റെ അറിവിന്റെ ഭണ്ഡാരം തന്നെ ശിഷ്യനു നല്‍കി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.