കാല് കൈ തുടങ്ങിയ കര്മ്മേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ഒരു മരക്കുറ്റിയെപ്പോലെ ഇരിക്കാന്‍ എനിക്ക് കഴിയും. ബന്ധമോക്ഷങ്ങളെ പറ്റി ഒന്നും പഠിക്കാന്‍ ശ്രമിക്കണമെന്നില്ല. എന്തിന് വിഷമം പിടിച്ച ലൗകിക വൈദിക കര്മ്മങ്ങള്ചെയ്യണം? എന്നു തീരുമാനിച്ച് ഒന്നും ചെയ്യാതെ കാവിയുടുത്തിരിക്കുന്ന യോഗികള്‍ പണ്ട് ശ്രീകൃഷ്ണന്റെ കാലത്ത് അതായത് അയ്യായിരം കൊല്ലങ്ങള്ക്കുമമ്പ് ഉണ്ടായിരുന്നു എന്നാണ് ഈശ്ലോകങ്ങള്കൊണ്ട് മനസ്സിലാവുന്നത്. ഇക്കാലത്ത് അത് ധാരളമുണ്ടെന്നുമാത്രം.
എന്നാല്‍ അത്തരക്കാരുടെ മനസ്സ് ഭൗതിക സുഖങ്ങള്‍ അന്വേഷിച്ച് അലയുകയായിരിക്കും. അതാണ് ”യ ആ സ്തേ മനസാസ്മരന്‍” എന്ന വാക്യത്തില്‍ ഭഗവാന് പറയുന്നത്. സിനിമാഗാനങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്നവരുണ്ടാകും. സുന്ദരിയെ കാണാന്‍ വെമ്പുന്നവരുണ്ടാവും സ്വാദിഷ്ടങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. പുറമേ ആളുകളുടെ സാന്നിദ്ധ്യത്തില്‍ ആത്മീയ പ്രഭാഷണങ്ങള്‍- ശുഷ്ക്കജ്ഞാനം-ചെയ്യുകയും ചെയ്യും. ഞാന്‍ ബ്രഹ്മജ്ഞാനിയായി എന്ന് പറയും.
കര്‍മ്മങ്ങള്‍ സംന്യസിച്ച് ഞാന്‍ കൃതാര്‍ത്ഥനായി എന്നു പറയും. ഭഗവാന് ഇത്തരം യോഗിയെപറ്റി പറയുന്നത്- ‘വിമൂഢാത്മാ’ എന്നാണ്. ഒന്നും അറിയാത്തവന് എന്നാണ്. പിന്നെ ‘മിഥ്യാ ചാര: എന്നു പറയുന്നു. കപടസംന്യാസിയായി ജനങ്ങളെ വഞ്ചിക്കുന്ന വന്‍ എന്നാണ് ശ്രീശങ്കരാചാര്യര്‍ ഇവരെ പറ്റി പറയുന്നു. –
ജടിലീ മുണ്ഡീലുഞ്ഛിത കേശഃ
കാഷായാംബര ബഹുകൃതവേഷ
പശ്യന്നപി ചന പശ്യതി മൂഢാ
ഉദരനിമിത്തം ബഹുകൃതവേഷം
( ജടപിരിച്ച് കെട്ടിവച്ചും, അല്ലെങ്കില്‍ മൊട്ടയടിച്ചും, തലമുടി മുറച്ച്് ചീകിവച്ചും കാവിമുണ്ടില്‍ ആകെമൂടി നടക്കുന്നഇവര് ആത്മീയതയെ കുറിച്ച് ഒന്നു അറിയാത്തവരാണ്.(മൂഢ) പക്ഷേ ധനം സമ്പാദിക്കാന്‍, സുഖമായി ജീവിക്കാന്‍ ഇവര്‍ സമര്‍ത്ഥരാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: