ധാക്ക: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായത്തിനും വിദേശീയര്ക്കുനേരേയും കൂടുതല്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക വിഘടനവാദികളുടെ പിന്തുണയോടെ യായിരിക്കും ആക്രമണം. യുഎസ്ഇന്റലിജന്സ് ഏജന്‍സിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതിനിടെ ബംഗ്ലാദേശ് പ്രാദേശിക മാഗസിന് ദബീഖിന്റെ അടുത്തിടെ പുറത്തിറങ്ങിയ ലക്കത്തില്‍ ഐഎസ് മേധാവി ഷെയ്ഖ് അബു ഇബ്രാഹിം അല്‍ ഹനീഫ് ഗ്രൂപ്പിന്റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുപ്രകാരം ബംഗ്ലാദേശിലേക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് നിലവിലെ പദ്ധതി. അതിനുശേഷം ഭാരതത്തിന്റെയും മ്യാന്മാറിന്റെയും കിഴക്കന്‍ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഹനീഫ് പറയുന്നുണ്ട്.
ദബീഖിന്റെ ഏപ്രില്‍ 13ന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഹനീഫിന്റെ അഭിമുഖം. 2015 സെപ്തംബറില്‍ ബംഗ്ലാദേശിലുണ്ടായ എട്ട് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തിരുന്നു. അതേസമയം രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെ കേന്ദ്രീകരിച്ചാണ് ഐഎസ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിന്ദുക്ഷേത്രത്തില്വെച്ച് ഭാരതീയനായ പുരോഹിതനേയും കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: