കൊച്ചി: ആക്സിസ് ബാങ്ക് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 8,224 കോടി രൂപ അറ്റാദായമുണ്ടാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്ദ്ധനവാണിതു കാണിക്കുന്നത്. മുംബൈയില്‍ ചേര്‍ന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ബാങ്കിന്റെ അവസാനിച്ച സാമ്പത്തിക വര്‍ഷത്തേയും നാലാം െ്രെതമാസത്തിലേയും ഓഡിറ്റു ചെയ്ത സാമ്പത്തിക ഫലങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം െ്രെതമാസത്തില്‍ ബാങ്ക് 2,154 കോടി രൂപയാണ് അറ്റാദായമുണ്ടാക്കിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഒരു ശതമാനം കുറവാണിതു കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നാലാം െ്രെതമാസത്തില്‍ പലിശയില്‍ നിന്നുള്ള അറ്റ വരുമാനത്തിന്റെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം എന്ന മികച്ച വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. നാലാം െ്രെതമാസത്തില്‍ 15 ശതമാനം വര്‍ദ്ധനവോടെ ഇത് 4,134 കോടി രൂപയിലെത്തി. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഇത് 21 ശതമാനം വര്‍ദ്ധിച്ച് 14,612 രൂപയിലാണ് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: