കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1798 കോടി രൂപ പ്രവര്‍ത്തനലാഭവും 10,757 കോടി രൂപ വരുമാനവും നേടി. പ്രവര്‍ത്തനലാഭം മുന്‍വര്‍ഷത്തെ 1372 കോടി രൂപയേക്കാള്‍ 31.05 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ വരുമാനത്തില്‍ നേരിയ വളര്‍ച്ചയേ ഉണ്ടായുള്ളു. വരുമാനത്തിലെ വളര്‍ച്ച 1.64 ശതമാനമാണ്. 2014-15-ലെ വരുമാനം 10,583 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ് 1,14507 കോടി രൂപയില്‍നിന്നു 1,68,123 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വകയിരുത്തലുകള്‍ക്കുശേഷം 2015-16-ലെ അറ്റാദായം 338 കോടി രൂപയാണ്. മൊത്തം വരുമാനമായ 10757 കോടി രൂപയില്‍ പലിശ വരുമാനം 9568 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ പലിശ വരുമാനം 9609 കോടി രൂപയായിരുന്നു. നെറ്റ് പലിശ വരുമാനം 11.87 ശതമാനം വര്‍ധനയോടെ 2554 കോടി രൂപയിലെത്തിയിട്ടുണ്ട്. മുന്‍വര്‍ഷമിത് 2283 കോടി രൂപയായിരുന്നു.
മറ്റുവരുമാനം 1015 രൂപയില്‍നിന്നു 13.1 ശതമാനം വര്‍ധനയോടെ 1148 കോടി രൂപയിലെത്തി. ഇതില്‍ ഫീസ് വരുമാനം 544 കോടി രൂപയില്‍നിന്നു 28.31 ശതമാനം വര്‍ധനയോടെ 698 കോടി രൂപയിലേക്കുയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം 13775-ല്‍ നിന്ന് 14892- ലേക്ക് ഉയര്‍ന്നെങ്കിലും പ്രവര്‍ത്തനച്ചെലവ് 1926 കോടി രൂപയില്‍നിന്നു 1904 കോടി രൂപയിലേക്ക് കുറഞ്ഞതായും ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: