വേദങ്ങളിലും സ്മൃതി തുടങ്ങിയ ശാസ്ത്രങ്ങളിലും വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ ആരംഭിക്കുകയോ ചെയ്യാതിരുന്നാല്‍ ജ്ഞാനനിഷ്ഠയിലേയ്ക്കു പ്രവേശിക്കാന്‍ കഴിയുകയില്ല. സര്വേന്ദ്രിയങ്ങളുടേയും വ്യാപാരമായ കര്‍മ്മങ്ങള്‍ തുടങ്ങുകയും ചിത്തശുദ്ധിവരികയും ചെയ്തതിനുശേഷമേ ജ്ഞാനം ലഭിക്കുകയുള്ളൂ.
ആളുകള്‍ ഒഴിഞ്ഞ മുറിയില്‍ കതകടച്ചിരുന്ന് ധ്യാനിക്കുകയോ നാമം ജപിക്കുകയോ ചെയ്താല്‍ യോഗിയായിത്തീര്ന്നു എന്നൊരു തെറ്റിദ്ധാരണ പണ്ടുമുതലേ നമ്മുടെ ഇടയില്‍ ഉണ്ട്. അത്തരം ആചാരങ്ങളുടെ തത്ത്വശാസ്ത്രംകൂടി അറിഞ്ഞിട്ടുവേണം മറ്റ് ലൗകികവും വൈദീകവുമായ കര്‍മ്മങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കുവാന്‍ അല്ലെങ്കില്‍ അത്തരം യോഗികളെ പൂജിക്കാനും സ്വീകരിക്കാനും ആളുകള്‍ കൂടിക്കൂടി വരും.
യോഗി അതില്‍ ആകൃഷ്ടരായിത്തീര്ന്നുവെന്നുംവരാം.
തുടങ്ങിയ കര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ചാല്‍, ഫലം ആഗ്രഹിക്കാതെ ശ്രീകൃഷ്ണ ഭഗവാന് ആരാധനയായി ചെയ്യുന്നകര്മ്മത്തിന്റെ രണ്ടാംഘട്ടമായ ജ്ഞാനനിഷ്ഠയെ പ്രാപിക്കുകയുമില്ല.
ഫലം ആഗ്രഹിക്കാതെ വൈദികവും ലൗകികവുമായ കര്‍മ്മങ്ങള്‍ ചെയ്താല്‍ മാത്രം പോരാ. ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്ന വിധത്തില്‍ അനുഷ്ഠിച്ചില്ലെങ്കില്‍, എത്രയോജന്മങ്ങളില് കൂടി സമ്പാദിച്ച പാപ സഞ്ചയങ്ങള് നശിച്ച ഇന്ദ്രിയങ്ങളുടെ ഭൗതികവിഷയങ്ങളിലേയ്ക്കുള്ള ചാട്ടം നിലച്ച് ജ്ഞാനനിഷ്ഠ സമ്പാദിക്കാന്‍ പ്രയാസമാണെന്ന് രാമാനുജാചാര്യര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: