മാനന്തവാടി: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. പായോട് ആശാരിവളപ്പില്‍ രാഘവന്-സുലോചന ദമ്പതികളുടെ മകന് രാജേഷാ (40)ണ് മരിച്ചത്. വള്ളിയൂര്‍ക്കാവ് പുഴയില്‍ കുളിക്കാനിറങ്ങിയ ഇയാളെ ഞായറാഴ്ച്ച വൈകുന്നേരമാണ് കാണാതായത്. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാവിലെ 8.30-ഓടെ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടുകാരുടെ കൂടെ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അംബികയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: