Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എന്‍ഡിഎ സഖ്യത്തിന് ജില്ലയില്‍ വന്‍ മുന്നേറ്റം: അശോകന്‍ കുളനട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 09:34 pm IST
inPathanamthitta

പത്തനംതിട്ട: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് ജില്ലയില്‍ വന്‍ മുന്നേറ്റമാണുള്ളതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജനഹിതം 2016 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനം ചര്‍ച്ച ചെയ്യപ്പെടുകയും അതിലൂടെ ജനം ആഗ്രഹിക്കുന്ന മാറ്റം സാധ്യമാകുകയും വേണമെന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ക്കായി അനുവദിക്കുന്ന ഫണ്ടിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസനത്തിന്റെ പിന്തുടര്‍ച്ചയായാണ് പത്തനംതിട്ടയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം അടക്കമുള്ള പദ്ധതികള്‍ക്ക് അംഗീകാരമായത്. ശബരിമലയില്‍ ഉള്‍പ്പെടെ വികസനരംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ എന്‍.ഡി.എയ്‌ക്കു പൂര്‍ത്തീകരിക്കാനാകും. ജില്ലയിലെ പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. പമ്പ ആക്ഷന്‍ പ്ലാന്‍ അട്ടിമറിച്ചതിലൂടെ കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനമാണ് നഷ്ടമാക്കിയത്. ജില്ലയുടെ വികസനം എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ ഒതുങ്ങുകയാണ്. വന്‍പദ്ധതികള്‍ യാതൊന്നും ഉണ്ടാകുന്നില്ല. ടൂറിസം മേഖലയില്‍ ജില്ലയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താനാകുന്നില്ല. റോഡുവികസനം ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ജില്ലയില്‍ ഇതുവരെ കുടിവെള്ളം നല്‍കാനുള്ള ബൃഹദ്പദ്ധതികള്‍ പോലുമില്ല. പട്ടയം ലഭിച്ചവര്‍ അവരുടെ വസ്തു എവിടെയാണെന്ന് അന്വേഷിച്ച് നടക്കുന്ന സ്ഥിതിയാണുള്ളത്.

ജില്ലയില്‍ എന്‍ഡിഎ സഖ്യത്തിന് അനുദിനം ജനപ്രീതി വര്‍ദ്ധിച്ചുവരുന്നു. ഇതുതന്നെയാണ് മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംവാദം തുടങ്ങിയ യു.ഡി.എഫ് കണ്‍വീനര്‍ ബാബു ജോര്‍ജ് ജില്ലയിലെ തങ്ങളുടെ എംഎല്‍ എ മാരുടെ വികസന നേട്ടങ്ങള്‍ നിരത്തി. തിരുവല്ലയിലും റാന്നിയിലും അടൂരിലും എല്‍. ഡി.എഫ് എം. എല്‍. മാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും വികസന പ്രവര്‍ത്തനം നടത്തിയെന്നു മേനിപറയുകയാണെന്നും പറഞ്ഞു.

സമാനതകളില്ലാത്ത വികസനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടപ്പാക്കിയത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജനം യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്നും ബാബുജോര്‍ജ്ജ് അവകാശവാദം മുഴക്കി.

അഴിമതിയുടെ ദുര്‍ഗന്ധം കേരളമാകെ വ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനം മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല ചര്‍ച്ച ആരംഭിച്ചത്. യുഡിഎഫിന്റെ അവകാശവാദങ്ങള്‍ അംഗീകരിച്ചാല്‍ കോന്നി മാത്രമാണ് പത്തനംതിട്ടയെന്നു തോന്നിപ്പോകും. 42 കോടി ചെലവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് മാത്രം ഉപയോഗിച്ച് എട്ടുകോടി രൂപയുടെ പദ്ധതി മാത്രമാക്കി. തിരുവല്ലയ്‌ക്കൊപ്പം പത്തനംതിട്ടയിലും അനുമതിയായ പദ്ധതി നടപ്പാക്കാന്‍ കഴിയാതെവന്നത് എം.എല്‍.എയുടെ ഇച്ഛാശക്തി ഇല്ലായ്‌മയിലാണെന്ന് അലക്‌സ് കണ്ണമല പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തെ ധനസമ്പാദനത്തിനുള്ള മാര്‍ഗമായി കണ്ടു പ്രവര്‍ത്തിച്ചവരാണ് യു.ഡി.എഫ് ഭരണകര്‍ത്താക്കള്‍. കോടതികളില്‍ നിന്നു നിരവധി പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു നേരിടേണ്ടിവന്നു. ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലും എല്‍.ഡി.എഫിനു വിജയപ്രതീക്ഷയുണ്ടെന്നും അലക്‌സ് കണ്ണമല പറഞ്ഞു.

പ്രസ് ക്ലബ് മുന്‍ സെക്രട്ടറി ബിജുകുര്യന്‍ ചര്‍ച്ച നിയന്ത്രിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

പുതിയ വാര്‍ത്തകള്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.