ഹൗറ: പശ്ചിമ ബംഗാള്‍ ഹൗറ നോര്‍ത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പ്രമുഖ നടിയുമായ രൂപ ഗാംഗുലിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ കൈയേറ്റ ശ്രമം. നാലാംഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ ബൂത്തുകളില്‍ പര്യടനം നടത്തുമ്പോഴാണ് അക്രമം അരങ്ങേറിയത്.
തൃണമൂലുകാര്‍ ബൂത്ത് പിടിച്ചെടുക്കുകയും പോളിങ് ഏജന്റുമാരെ വധഭീഷണി മുഴക്കി ഓടിക്കുകയും ചെയ്യുന്നുവെന്ന് വോട്ടര്‍ മാര്വിളിച്ച് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബൂത്തിലെത്തിയതെന്ന് രൂപ ഗാംഗുലി പറഞ്ഞു.
പോളിങ് ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തനിക്കെതിരെ തൃണമൂലുകാര്‍ അസഭ്യവര്‍ഷം ചൊരിയുകയായിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു. സാല്‍ക്കിയ ബൂത്തിലെത്തിയപ്പോള്‍ അസഭ്യം പറഞ്ഞുകൊണ്ട് ഇവരെ തടയുവാനും ശ്രമിച്ചു. തൃണമൂല്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തതായും ഇവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചതായും ബിജെപി നേതൃത്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: