കൊച്ചി: ധനം മാര്‍ക്കറ്റിങ് മാന്‍ ഓഫ് ദി ഇയര്‍ 2015 പുരസ്കാരം ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ കെ.പോള്‍ തോമസിന് സമ്മാനിച്ചു. ധനം മാര്‍ക്കറ്റിങ് ആന്റ് ബ്രാന്‍ഡ് സമിറ്റ് 2016 ല്‍ വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി വി.ജി.മാത്യുവാണ് പുരസ്കാരം സമ്മാനിച്ചത്.
ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2015 പുരസ്കാരം സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍ ഇന്റര്‍ബ്രാന്‍ഡ് ഇന്ത്യ എംഡി ആഷിഷ് മിശ്രയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. എന്‍ആര്‍കെ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2015 പുരസ്കാരം ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ.ഹരീഷ് പിള്ള എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സിഎംഡി ഡോ.എം. അയ്യപ്പനില്‍ നിന്ന് ഏറ്റുവാങ്ങി.
പ്രശസ്ത മാനേജ്മെന്റ് പരിശീലകന് സന്തോഷ് നായര്‍ എമര്‍ജിങ് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2015 പുരസ്കാരം കിച്ചന് ട്രഷേഴ്സിന് സമ്മാനിച്ചു. ഇന്റര്‍ഗ്രോ ഫുഡ്സ് എംഡി അശോക് മാണി പുരസ്കാരം ഏറ്റുവാങ്ങി.
കൊച്ചി ലെ മെറിഡിയനില്‍ നടന്ന സമിറ്റില്‍ ഇന്റര്‍ ബ്രാന്‍ഡ് ഇന്ത്യഎംഡി ആഷിഷ് മിശ്ര ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ‘മെയ്ക് ഇന്‍ ഇന്ത്യ’, ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ തുടങ്ങിയ ശ്രദ്ധേയ ക്യാമ്പയിനുകള്‍ക്ക് പിന്നിലെ ബുദ്ധി കേന്ദ്രവും മലയാളിയുമായ വി.സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ധനം ചീഫ് എഡിറ്ററും എംഡിയുമായ കുര്യന് എബ്രഹാം ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: