ന്യൂദല്‍ഹി: ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയുടെ വിസ ഭാരതം റദ്ദാക്കി. വിസ അനുവദിച്ചതിനെതിരെ ചൈന പ്രതിഷേധമറിയിച്ച സാഹചര്യത്തിലാണ് നടപടി. ഇന്റര്‍പോളും ചൈനീസ് പോലീസും റെഡ് കോര്‍ണര്‍ നോട്ടീസ് നല്കിയ ഭീകരനാണു ഡോല്‍ക്കന്‍ ഇസയെന്ന് ചൈനീസ് വിദേശമന്ത്രാലയം വക്താവ് പറഞ്ഞിരുന്നു.
ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ അടുത്തയാഴ്ച നടക്കുന്ന ചൈനീസ് വിമതരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇസ വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. യുഎസ് ആസ്ഥാനമായ ചൈനീസ് ഇനിഷ്യേറ്റീവ്സ് ആണു സമ്മേളന സംഘാടകര്‍.
ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷീന്‍ജാംഗ് പ്രവിശ്യയിലെ ഉയിഗുര്‍ വിമതരുടെ സംഘടനയായ വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് നേതാവാണു ഡോല്‍ക്കന്‍ ഇസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: