കാലിഫോര്‍ണിയ: സൗരോര്ജ്ജവിമാനം സോളാര്‍ ഇംപള്‍സ് 62 മണിക്കൂര്‍ നീണ്ട പറക്കലിന് ഒടുവില്‍ കാലിഫോര്‍ണിയിയില്‍ പറന്നിറങ്ങി. ശാന്തസമുദ്രത്തിനു മുകളിലൂടെ മൂന്നു ദിവസത്തെ പറക്കലിനൊടുവിലാണ് വിമാനം കാലിഫോര്‍ണിയയില്‍ നിലം തൊട്ടത്. ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് വിമാനം പറത്തിയത്. സാന്‍ഫ്രാന്‍സിസ്കോയുടെ തെക്ക് സിലിക്കോണ്‍ വാലിയില്‍ രാവിലെ 11.45നാണ് ലാന്‍ഡ് ചെയ്തത്. 62 മണിക്കൂര്‍ നീണ്ട നിര്‍ത്താതെയുള്ള പറക്കല്‍.
രാത്രിയില്‍ ശാന്തസമുദ്രത്തിനു മുകളില്‍ ഒരു ചെറിയ കോക്പിറ്റില്‍ ഒറ്റയ്ക്ക്, സമുദ്രത്തില്‍ ചന്ദ്രന്റെ പ്രതിഫലനം കണ്ടാസ്വദിച്ച്, എനിക്ക് പരിപൂര്‍ണ്ണമായ ആത്മവിശ്വാസമായിരുന്നു. പിക്കാര്‍ഡ് പറഞ്ഞു. ജീവിതത്തില്‍ ഇത്തരമൊരനുഭവം നല്‍കിയതിന് ഞാന്‍ ജീവിതത്തോടു തന്നെ നന്ദി പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിവരിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അതിശയകരമായ അനുഭവം.
ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിനു മുകളിലൂടെ വിമാനം പറത്തി, കാത്തുനിന്ന ജനങ്ങള്‍ക്ക് സന്തോഷം പകര്‍ന്നാണ് ലാന്‍ഡ് ചെയ്തത്. ആ പാലം കടന്നതോടെ ഞാന്‍ അമേരിക്കയിലായി. പിക്കാര്‍ഡ് പറഞ്ഞു.
പിക്കാര്‍ഡും സ്വിസ് പൈലറ്റ് ആന്ദ്രേ ബോര്‍ഷ് ബെര്‍ഗും മാറി മാറിയാണ് വിമാനം പറത്തിയത്.
2015 മാര്‍ച്ചില്‍ യുഎഇയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഒമാന്‍, മ്യാന്മര്, ചൈന, ജപ്പാന്, ഹാവായി എന്നിവിടങ്ങളില്‍ എല്ലാം ഇറങ്ങിയാണ് ഇവിടെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: