Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരള്‍ച്ചാ, ജലദൗര്‍ലഭ്യ പ്രശ്‌നം ചര്‍ച്ച ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 10:11 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. രാജ്യത്ത് രൂക്ഷമായ വരള്‍ച്ചാ, ജലദൗര്‍ലഭ്യ പ്രശ്‌നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സ്പീക്കര്‍ സുമിത്രാ മഹാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവകരമായ പ്രശ്‌നമാണ് വരള്‍ച്ചയെന്ന് എല്ലാ പാര്‍ട്ടികളും സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചെന്നും അതിന്റെയടിസ്ഥാനത്തിലാണ് വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് തീരുമാനമെടുത്തതെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതിഭരണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. മറ്റു ചില സുപ്രധാന വിഷയങ്ങളും മെയ് 13 വരെ നീളുന്ന രണ്ടാംഘട്ടത്തില്‍ സഭ ചര്‍ച്ച ചെയ്യയുമെന്നും സ്പീക്കര്‍ അറിയിച്ചു.

ഉത്തരാഖണ്ഡ് വിഷയം 27ന് കോടതി പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ 27-ാം തീയതി വരെ ഉത്തരാഖണ്ഡ് സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നാണ് അഭിപ്രായം. സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. സഭാ സമ്മേളനം ശാന്തമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ചോദ്യോത്തരവേളയില്‍ തന്നെ വിഷയം ഉന്നയിച്ച് സഭ സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

15 ദിവസത്തെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തില്‍ 52 മണിക്കൂറുകള്‍ സഭ സമ്മേളിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് വിഷയം ഉന്നയിച്ച് സഭ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന ആശങ്ക കേന്ദ്രസര്‍ക്കാരിനുണ്ട്. ഉത്തരാഖണ്ഡ് വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ സഭയില്‍ ചര്‍ച്ച നടത്താനാകുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ്പ്രതാപ് റൂഡി പറഞ്ഞു.

സഭ സമാധാന പരമായി നടക്കാന്‍ അനുവദിക്കുമെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പുനല്‍കിയതായും റൂഡി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് 88 തവണയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതെന്ന് ഓര്‍ക്കണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി യോഗശേഷം പ്രതികരിച്ചു. ഇന്ദിരാഗാന്ധി 50 തവണ ഈ നിയമം ഉപയോഗിച്ചിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Kerala

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

Sports

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

Kerala

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.