ന്യൂദല്‍ഹി: അര്‍ബുദം പിടിപെട്ട് ഒരു ദിവസം ഭാരത്തില്‍ മരിക്കുന്നത് 50ലേറെ കുട്ടികളെന്ന് റിപ്പോര്‍ട്ട്. 14 വയസ്സ് വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍. ടൊറന്റോ സര്‍വ്വകലാശാലയും മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.ഗ്ലോബല്‍ ഓങ്കോളജി ജേര്‍ണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭാരതം പോലുള്ള വികസ്വര രാജ്യങ്ങളില്‍ അര്‍ബുദം തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അതേസമയം, അസുഖത്തിനുള്ള ഉയര്‍ന്ന ചികിത്സാസൗകര്യങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഭാരതത്തില്‍ തന്നെ. ഉത്തര്‍പ്രദേശില്‍ ആശുപത്രികളില്‍ സൗജന്യമായി കീമോത്തറാപ്പി പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുമുണ്ട്.
ഭാരതത്തില്‍ അര്‍ബുദം പടര്‍ന്ന് പിടിക്കുന്നു. 2014ലെ ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 10 ലക്ഷത്തോളം അര്‍ബുദ രോഗികളാണ് ഉണ്ടാകുന്നത്. ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കനുസരിച്ച് ഓരോ 10 വര്‍ഷം കഴിയുമ്പോഴും ഭാരതത്തില്‍ അഞ്ച് മടങ്ങ് അര്‍ബുദ രോഗികള്‍ വര്‍ധിച്ചു വരികയാണ്.
വര്‍ദ്ധിച്ചുവരുന്ന ഇത്തരം രോഗങ്ങളും മരണനിരക്കും ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിച്ചേക്കാം. ചികിത്സയ്ക്കായി ഒരു രോഗി ചെലവഴിക്കുന്നത് ഒരു ഇടത്തരം കുടുംബത്തിന്റെ വാര്‍ഷികവരുമാനത്തിന്റെ 20 ഇരട്ടിയാണ്.
അര്‍ബുദം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങള്‍ കൊണ്ടുള്ള മരണനിരക്ക് 10 വര്‍ഷം കൊണ്ട് 25 ശതമാനമാണുയര്ന്നിരിക്കുന്നത്. മരണനിരക്കിലുള്ള വര്‍ദ്ധനവ് കുറയ്ക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജീവിത ശൈലിയിലുണ്ടായ വ്യത്യാസങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഒരളവ് വരെ അസുഖത്തെ പ്രതിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: