ന്യൂദല്‍ഹി: കുട്ടികള്‍ക്കായി കഫ് സിറപ്പുകള്‍ വാങ്ങുന്നതിനു മുമ്പ് ഒന്നുകൂടി ചിന്തിക്കുക. ഒട്ടനവധി രാജ്യങ്ങളില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പുകള്‍ നല്‍കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോറെക്സ്, ഫെന്സ്ഡില്, ബെനാഡ്രില്‍, റ്റെഡ്ഡി കഫ് എന്നിവയ്ക്കാണ് നിരോധനം എര്‍പ്പെടുത്തിയിരിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, യൂറോപ്യന്‍ യൂണിയന്, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പുതിയതായി അമ്മയായിട്ടുള്ളവര്ക്കും നല്‍കുന്നതിന് 2013ല്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ്. ഇത് കഴിക്കുന്ന കുട്ടികളില്‍ തളര്‍ച്ച, ജ്വരം സന്നി എന്നിവയും മരണം വരെ സംഭവിക്കാമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതിന് നിരോധനം കൊണ്ടുവന്നത്.
ഭാരതത്തില്‍ വിറ്റഴിക്കുന്ന ഭൂരിഭാഗം കഫ് സിറപ്പുകളിലും കറുപ്പില്‍ നിന്നെടുക്കുന്ന ആല്‍ക്കലൈന്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടികള്‍ക്കും മുലപ്പാല്‍ നല്കുന്ന അമ്മമമാര്ക്കും ഇത്തരം മരുന്ന് വിപരീത ഫലമാണമാണ്് നല്‍കുക. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് കഫ് സിറപ്പിന്റെ കവറില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതൊന്നും മിക്ക കമ്പനികളും പാലിക്കാറില്ല.
ആല്‍ക്കലൈന്‍ ഉണ്ടെന്നു കണ്ടെത്തിയ നിരവധി കഫ് സിറപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: