ക്വിറ്റോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 646 ആയി. 14,027 പേര്‍ക്കു പരിക്കേറ്റു. 231 പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ തുടരുകയാണ്. 10,000 സൈനികരും 3,500 പോലീസുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനു പുറമേ വിദേശത്തുനിന്നുള്ള വിദഗ്ധരും എത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് പസഫിക് തീരത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശം നേരിട്ടു. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. പുനര്‍നിര്‍മാണത്തിനു കോടിക്കണക്കിനു ഡോളര്‍ വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍.
മനാബിയടക്കമുള്ള പ്രദേശങ്ങളിലെ വൈദ്യുത ബന്ധം പുനസ്ഥാപിച്ചതായും അപകടത്തില്‍ പരിക്കറ്റവര്‍ക്ക് അടിയന്തര പ്രാധാന്യം നല്കി ചികിത്സ നല്‍കുമെന്നും ഇക്വഡോര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് പറഞ്ഞു. ദുരന്തത്തില്‍ മൂന്നു ബില്ല്യണ്‍ യുഎസ് ഡോളറിന്റെ നാശ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് പ്രസിഡന്റ് റാഫേല്‍ കൊറിയ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: