കറാച്ചി: അധോലോകനായകനും ഭാരതം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നുള്ളതിന് തെളിവ്. കോട്ടും സ്യൂട്ടും ധരിച്ച് നില്ക്കുന്ന ദാവൂദിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വിവേക് അഗര്‍വാള്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ചിത്രം പകര്‍ത്തിയത്. പുറത്തിറങ്ങാന്‍ പോകുന്ന തന്റെ മുംബൈ എന്ന നോവലിന് മുഖചിത്രമാക്കുവാന് വേണ്ടിയാണ് അഗര്‍വാള്‍ ചിത്രം പകര്‍ത്തിയത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കറാച്ചിയില്‍ വച്ചാണ് ദാവൂദിനെ കണ്ടതെന്ന് അഗര്‍വാള്‍ പറഞ്ഞു. മീശ എടുത്തുകളഞ്ഞ രൂപത്തിലുള്ള ചിത്രമാണ് പരക്കുന്നത്. മുന്‍പ് ഛായ മാറ്റുന്നതിനായി മുഖത്ത് പ്ലാസ്റ്റിക്ക് സര്‍ജ്ജറി നടത്തിയതായി ആരോപണമുയര്‍ന്നെങ്കിലും അങ്ങിനെ നടന്നിട്ടില്ലെന്നാണ് ചിത്രത്തില്‍ നിന്നും മനസ്സിലാകുന്നത്.
ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കറാച്ചിയിലെ മോയിന്‍ കൊട്ടാരത്തിലാണ് ദാവൂദ് കഴിയുന്നത്. ഇതോടെ വര്‍ഷങ്ങളായി ദാവൂദിന് സംരക്ഷണം പാക്കിസ്ഥാനാണ് നടത്തുന്നതെന്ന വാദത്തിനാണ് ബലം വയ്ക്കുന്നത്.
2015ല്‍ പാക്കിസ്ഥാന് സൈന്യവും ചാര സംഘടനയായ ഐഎസ്ഐയും ചേര്‍ന്ന് ദാവൂദിനെ കറാച്ചിയില്‍ നിന്നും വടക്കന്‍ പാക്കിസ്ഥാനിലേക്ക് മാറ്റിയതിന്റെ തെളിവ് ഭാരത സൈന്യം നല്‍കിയിരുന്നു. ആദ്യമായാണ് ദാവൂദ് ഇബ്രാഹിമിന്റെ മുഴുനീള ചിത്രം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: