വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മോട്രോ സ്റ്റേഷനില്‍ വന്‍ സ്ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്റ്റേഷനിലാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അത്യാഹിത വാഹനങ്ങളും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരാളെ സ്ട്രക്ചറില്‍ കൊണ്ടുപോയതായും വിവരമുണ്ട്. അഗ്നിശമന വിഭാഗത്തിന്റെ എട്ട് വാഹനങ്ങളും ആംബുലന്‍സും സ്ഥലത്തുണ്ട്്. സംഭവസ്ഥലത്ത് ഇപ്പോഴും പുക ഉയരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടേയ്ക്ക് ബസ് ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഷനിലെ വിനിമയ ബന്ധങ്ങള്‍ തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്. മെക്കാനിക്കല്‍ റൂമിലായിരുന്നു തീപിടുത്തമുണ്ടായത്.
സുരക്ഷാസേന മെട്രോ സ്റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് നിരവധി സ്ഫോടനശബ്ദങ്ങള് കേട്ടെന്ന് യാത്രക്കാര്‍ പറയുന്നു. മെട്രോ സ്റ്റേഷനില്‍ നിന്ന് ഉയര്‍ന്ന തോതില്‍ തീയും പുകയും ഉയരുന്നുണ്ടെന്നാണ് യാത്രക്കാരുടെ നേര്‍സാക്ഷ്യങ്ങള്‍.
അതേസമയം മെട്രോ സ്റ്റേഷന്റെ മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: