പെഷാവര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ സിക്ക് നേതാവിനെ താലിബാന് കൊലപ്പെടുത്തി. തെഹ്റിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ സര്‍ദാര്‍ സോരണ് സിങാണ് കൊല്ലപ്പെട്ടത്. ഖൈബര്‍ പത്തുംഗ്വവാ പ്രവിശ്യയില്‍ നിന്നും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പെഷാവറില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ബൂണര്‍ ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ സോരണ് സിങിനു നേരെ വെടിയുതിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജില്ല പോലീസ് മേധാവി ഖാലിദ് ഹമാംദാനി പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാക് താലിബാദ് വക്താവ് മുഹമ്മദ് ഖുറുസാനി പറഞ്ഞു. കൊല്ലപ്പെട്ട സിങ്, ടി.വി അവതാരകനും ഡോക്ടറും കൂടിയാണ്. ഒന്‍പത് വര്‍ഷമായി ജമാത്തെ ഇ ഇസ്ലാമിയുടെ അംഗമായിരുന്ന അദ്ദേഹം 2011 ലാണ് തെഹ്റിക് ഇ ഇന്‍സാഫില്‍ അംഗമായത്. പാക്കിസ്ഥാന് സിഖ് ഗുരുദ്വാര പ്രബന്ധക്, തെഹ്സില്‍ കൗണ്‍സില്‍, ഇവാക്വീ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ് എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രവിശ്യയില്‍ സുരക്ഷ സേനയേയും ന്യൂനപക്ഷ വിഭാഗങ്ങളേയും ഭീകരര്‍ ആക്രമിക്കുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: