കൊച്ചി: വെളിച്ചെണ്ണ, കൊപ്ര എന്നിവയ്ക്ക് വില ഉയരുന്നു പ്രധാന നാളികേരോല്‍പന്ന വിപണികളിലെല്ലാം ഉത്പന്നത്തിന്റെ വരവ് കുറഞ്ഞതാണ് ഇതിന് കാരണം. 2016-17 ലെ നാളികേരോല്പാദനം നിര്‍ണ്ണയിക്കാന്‍ ബോര്‍ഡ് നടത്തിയ പഠനത്തില്‍ ഭാരതത്തിലെ ഉത്പാദനം അഞ്ച് ശതമാനത്തോളം കുറയുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാന നാളികേരോല്പാദന സംസ്ഥാനങ്ങളിലെല്ലാം വേനലിന്റെ കാഠിന്യം രൂക്ഷമാണ്. ഇത് ഉത്പാദനം വീണ്ടും കുറയുന്നതിന് വഴിയൊരുക്കും. വേനല്‍ കടുത്തതോടെ കരിക്കിനും ആവശ്യകതയേറിയിട്ടുണ്ട്. വലിയ തോതില്‍ ഉത്പന്നം വാങ്ങുന്നവര്‍ വിലയിടിക്കാനുള്ള ഉദ്ദേശ്യത്തോടെ വിപണിയില്‍ നിന്നും വിട്ടുനിന്നതുകൊണ്ടാണ് നാളികേര വിപണിയില്‍ തളര്‍ച്ച കണ്ടത്. ദീര്‍ഘകാലം വിപണിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ഇവരുടെ തിരിച്ചുവരവ് വിപണിക്ക് കൂടുതല്‍ ഉയര്‍ച്ച നല്‍കും.
അന്താരാഷ്ട്ര വില ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്നു നില്ക്കുന്നതിനാല് വെളിച്ചെണ്ണയുടേയും കൊപ്രയുടേയും ഇറക്കുമതിക്ക് ഇപ്പോള്‍ സാദ്ധ്യത കുറവാണ്. കൂടാതെ 2016 തുടക്കം മുതല്‍ വെളിച്ചെണ്ണയുടെയും ഡസിക്കേറ്റഡ് കോക്കനട്ടിന്റെയും കയറ്റുമതിയില്‍ പ്രകടമായ വര്‍ദ്ധനവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: