ക്വിറ്റോ: ഇക്വഡോറില്‍ വീണ്ടും ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ശക്തമായ തുടചര്ചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
അതേസമയം ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 587 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 27 പേര് വിദേശികളാണ്. കൊളംബിയ-10, ക്യൂബ-7, കാനഡ-2, ഡൊമനിക്കന്‍ റിപ്പബ്ലിക്-2, ഇംഗ്ലണ്ട്-2, ഇറ്റലി-1, ജര്‍മനി-1, ഫ്രാന്‍സ്-1, അയര്‍ലന്‍ഡ്-1 എന്നിങ്ങനെയാണ് മരിച്ച വിദേശികള്‍. 1700പേരെ കാണാതായിട്ടുണ്ട്.
പരിക്കേറ്റവരുടെ എണ്ണം 4065 ആണ്. ശനിയാഴ്ചയ്ക്കുശേഷം ഇതുവരെ 400ല്‍ അധികം തുടര്‍ചലനങ്ങളുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: