കോയമ്പത്തൂര്‍: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഹവാല പണം പിടികൂടി. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് നടത്തിയ റെയ്ഡില്‍ കോയമ്പത്തൂരില്‍ ഒരുകോടിയുടെ കുഴല്‍പ്പണം പിടികൂടി. ഗാന്ധിപുരത്തെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലാണ് ഇന്നലെ രാവിലെ നാലരക്ക് എസ്. ഐ. നവാബ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സെപ്ഷ്യല്‍ സ്വകാഡ് സംഘം ഹവാല പണം കണ്ടെത്തിയത്.
ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന കര്‍ണാകട സര്‍ക്കാറിന്റെ ബസില്‍ നിന്നാണ് പണം പിടികൂടിയത്. സംശയാസ്പദമായി കണ്ട രണ്ട് പേരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കണക്കില്‍പ്പെടാത്ത കോടികണക്കിന് രൂപയുടെ ഹവാല പണം കണ്ടെത്തിയത്. ബാംഗ്ലൂര്‍ സ്വദേശികളായ അഷറഫ്(42), കണ്ണൂര്‍ സ്വദേശി ദന്ലബ് (30)എന്നിവരെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരി യൂസഫ് എന്നയാള്‍ക്ക് നല്കാന് കൊണ്ടുവന്ന പണമാണെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. പ്രതികളെയും പണവും കോമ്പത്തൂര്‍ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: