റിയാദ്: ജിസിസി ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പങ്കെടുത്തു. ഉച്ചകോടിയില്‍ സിറിയയിലും ഇറാഖിലുമുള്ള ഐഎസിനെതിരെ പോരാടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായവും അദ്ദേഹം തേടി. ഐഎസിന് 22 ശതമാനം ആളുകളെയാണ് കഴിഞ്ഞ 15 മാസങ്ങള്‍കൊണ്ട് നഷ്ടമായത്.
ബുധനാഴ്ച വൈകിട്ട് എത്തിയ അമേരിക്കന്‍ പ്രസിഡന്റിനെ ചുവപ്പു പരവതാനി വിരിച്ചാണ് ഗള്‍ഫ് വരവേറ്റത്. ഒബാമയെ സ്വീകരിക്കുന്നതിനായി ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് എത്തിയിരുന്നു.
ഉച്ചകോടിയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും നേതാക്കള്‍ പങ്കെടുത്തു. യു എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്ടര് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. ഐഎസ് ഭീകരതയ്ക്ക് പുറമെ സിറിയ, യെമന്‍ എന്നിവിടങ്ങളിലെ പ്രതിസന്ധി, ഇറാനുമായുള്ള ബന്ധം തുടങ്ങിയവ ഗള്‍ഫ് ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചയ്ക്ക് വിഷയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: