എന്‍ഡിഎ മുന്നണിയുടെ പടയോട്ടത്തിന് തടയിടാന്‍, ഇരുമുന്നണികളും നിഗൂഢതന്ത്രങ്ങളുടെ ഏതറ്റംവരെയും പോവുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. മതമൗലിക, വിഘടന പ്രത്യയശാസ്ത്ര ശക്തികള്‍, ഇപ്പഴേ കര്‍മ്മനിരതരാണ്. മകന്‍ മരിച്ചായാലും മരുമകള്‍ ദുഃഖിച്ചു കാണാന്‍ കൊതിക്കുന്ന, ദുഷ്ട അമ്മായിയമ്മ-മാനസരായ സിപിഎം, കോണ്‍ഗ്രസ് കക്ഷികളുടെ ബംഗാള്‍ ബാന്ധവവും മുന്‍കാല നികൃഷ്ടതന്ത്രങ്ങളുടെ നേരറിവുകളും വിസ്മരിച്ചും കൂടാ…!
തുടര്‍ഭരണമോ ഭരണമാറ്റമോ അല്ല; കേരളത്തെ, ഭാരതത്തെ അവിഭാജ്യഘടകമായി നിലനിര്‍ത്തേണ്ട, രാഷ്‌ട്രീയ ഭരണമാറ്റമാണ്, ജനാഭിലാഷം!
അഫ്‌സല്‍ ഗുരുവിനും കനയ്യാകുമാറിനും മേമന്‍ മദനിമാരെയും മാവോവാദികളെയും അംഗീകരിക്കുന്ന, പ്രോത്‌സാഹിപ്പിക്കുന്ന, സ്തുതിഗീതം പാടുന്ന, ചിന്താധാരകള്‍, ഈ മണ്ണില്‍നിന്നും ഉച്ചാടനം ചെയ്യുന്നതിനുള്ള സമ്മതിദാന വിനിയോഗമാവും കേരളജനത മെയ് 16 ന് നടത്താന്‍ പോവുന്നതെന്ന് പ്രത്യാശിക്കുന്നു.
കെ. രാഘവന്‍മാസ്റ്റര്‍, പയ്യനാട്(ദേശീയ അധ്യാപകപരിഷത്ത് മുന്‍ സംസ്ഥാനസമിതി അംഗം)
















