Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അപ്പോള്‍, കേരളം പുരോഗമിച്ചിട്ടുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:13 am IST
inVicharam

ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു ധൈര്യത്തിന്റെ പ്രതീകമാെണന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അവര്‍ മുത്തങ്ങാ സമരത്തില്‍ അറസ്റ്റ്‌ചെയ്യപ്പെട്ട് ജയിലില്‍ കിടന്ന സമയത്ത് ഞാന്‍ അഭിമുഖം എടുത്തപ്പോഴാണ്. ഇപ്പോള്‍ ജാനു ധൈര്യപൂര്‍വം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്നത് വധഭീഷണിയെ അവഗണിച്ചും, മുത്തങ്ങാ സമരത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന ഗീതാനന്ദന്റെ അനിഷ്ടം കണക്കിലെടുക്കാതെയുമാണ്.

വയനാട്ടിലെ ഭൂമി നഷ്ടപ്പെട്ട വനവാസികളുടെ, ഭൗതിക-ബൗദ്ധിക അടിമത്തം നേരിടുന്നവരുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകംകൂടിയാണ് ജാനു. 1940 വരെ വയനാട്ടിലെ ഭൂരിപക്ഷമായിരുന്ന വനവാസിജനത ഇന്ന് അവിടുത്തെ ന്യൂനപക്ഷമാണ്. വയനാട്ടില്‍ കുടിയേറ്റം ശക്തമായതോടെ വനവാസികള്‍ക്ക് അവരുടെ കുടിലുകളും ഭക്ഷ യോഗ്യമായ പ്രകൃതിവസ്തുക്കള്‍ ലഭിച്ചിരുന്ന സ്ഥലവും കൈയേറ്റക്കാരുടെ കൈവശമായി. 1990 മുതല്‍, ഭൂമിക്കുവേണ്ടിയുള്ള വനവാസികളുടെ സമരം അമ്പുകുത്തിയിലും ചിങ്ങേലിലും പനവല്ലിയിലും മുത്തങ്ങയിലും മാത്രമല്ല തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുമ്പിലും നടന്നു. ദൈന്യതകള്‍ക്കിടയിലും ഭൂമി കിട്ടിയേ അടങ്ങൂ എന്ന നിശ്ചയദാര്‍ഢ്യം പക്ഷെ സര്‍ക്കാരിന്റെ അവഗണനയെയും നിസ്സംഗതയെയും മറികടക്കാന്‍ പ്രയോജനപ്പെടുമോ?

കാരാപ്പുഴയില്‍നിന്നും കുടിയിറക്കപ്പെട്ട ആദിവാസികളാണ് അമ്പലവയല്‍ പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്ന കോളനിയില്‍ താമസിക്കുന്ന പണിയര്‍. പുരുഷന്മാര്‍ ജോലി അനേ്വഷിച്ചും മദ്യം തേടിയും വീട് വിടുമ്പോള്‍ കല്യാണം കഴിക്കാമെന്ന ഉറപ്പുനല്‍കി വരത്തന്മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നു എന്നത് പഴകിയ വാര്‍ത്തയാണ്. അവിവാഹിതരായ അമ്മമാര്‍ അവിടെ ധാരാളമാണ്. സി.കെ. ജാനു പറയുന്നത് പുരുഷന്മാരെ മദ്യംനല്‍കി നശിപ്പിച്ചും സ്ത്രീകളെ പീഡിപ്പിച്ചും വംശഹത്യയ്‌ക്കാണ് ഈ സാമൂഹ്യവിരുദ്ധര്‍ ശ്രമിക്കുന്നതെന്നാണ്.

വനവാസി വികസനത്തിന് കോടികള്‍ ഒഴുകുന്നു.

പക്ഷെ സര്‍ക്കാര്‍ പദ്ധതികള്‍ വെറും പ്രഹേളിക. അടിസ്ഥാനസൗകര്യങ്ങള്‍പോലുമില്ലാതെ, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാതെ, കാടിന്റെ മക്കള്‍ ജീവിക്കുന്നു. കോളനിയുടെ സമീപം വ്യാജവാറ്റും മദ്യ-മയക്കുമരുന്ന് വില്‍പ്പനയും ലൈംഗിക അതിക്രമവും വര്‍ധിക്കുന്നു. ഇതിനെതിരെ ആദിവാസികളുടെ മദ്യാസക്തി കുറയ്‌ക്കാനുള്ളള ‘മദ്യമുക്തി’ പദ്ധതി കടലാസില്‍ ഒതുങ്ങുന്നു. ഇപ്പോള്‍ ഇവിടെ പല സ്ത്രീകളും കുട്ടികളും പോലും മദ്യപാനികളാണ്.

കുട്ടികളെ സ്‌കൂളിലയയ്‌ക്കാന്‍ പട്ടികവര്‍ഗ വികസനവകുപ്പ് കോടികള്‍ ചെലവിടുന്നുണ്ടെങ്കിലും പഠനം പ്രാഥമികതലംപോലും പൂര്‍ത്തിയാക്കാതെ കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കുന്നു. വിദ്യാര്‍ത്ഥി ഉന്നമനത്തിന് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയ സമ്പ്രദായം ഫണ്ടില്ലെന്ന കാരണത്താല്‍ നിലച്ചു.

അരിവാള്‍ രോഗം, ക്യാമ്പന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെഎഫ്‌സി) എന്ന പനിയും കുരങ്ങുപനിയുമെല്ലാം വനവാസികള്‍ക്കു ശാപമാകുമ്പോള്‍ ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും നിഷ്‌ക്രിയം.

വനവാസികളെപ്പോലെ ദളിതരും ഇവിടെ അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്റെ ബാല്യകാലത്ത് ദൡതര്‍ എന്ന പദം ആവിര്‍ഭവിച്ചിരുന്നില്ല. അന്ന് വീട്ടിലെ പണിക്കാര്‍ പുലയരും പറയരും ആയിരുന്നു. തീണ്ടലും തൊടീലും നിലനിന്ന കാലമായിരുന്നു അത്. ദളിതര്‍ മേലാളരില്‍നിന്നും കൃത്യമായ അകലംപാലിച്ചാണ് നടന്നിരുന്നത്‌പോലും. അന്ന് എന്റെ വീട്ടില്‍ പൈങ്കിളിയും കുറുമ്പനും കൊച്ചുകുറുമ്പനും മതുക്കിളിയും മറ്റുമാണ് പണിക്ക് വന്നിരുന്നത്. കാലത്ത് അവര്‍ക്ക് കല്‍ചട്ടിയില്‍ കഞ്ഞിയും ഇലയില്‍ പുഴുക്കും വിളമ്പി. ഞങ്ങള്‍ മാറിയശേഷം അവര്‍ വന്ന് ആഹാരം കഴിച്ച് കല്‍ച്ചട്ടി കഴുകി കമഴ്‌ത്തും. ഉച്ചക്ക് ഇലയില്‍ ചോറ്.

പൈങ്കിളി വൈകുന്നേരം മദ്യപിച്ച് വരും. മദ്യപിച്ചുകഴിഞ്ഞാല്‍ പൈങ്കിളി പെരുമാറുന്നത് വളരെയധികം ഭവ്യതയോടെയാണ്. തലയില്‍ തേയ്‌ക്കാന്‍ എണ്ണ വേണം എന്നാവശ്യപ്പെടും. ഞങ്ങള്‍ ദൂരെനിന്ന് തലയില്‍ എണ്ണ ഒഴിച്ചുകൊടുക്കുമായിരുന്നു.

അന്ന് സ്‌കൂളില്‍നിന്ന് വന്നാല്‍ കുളിച്ചിട്ടേ കാപ്പി തരൂ. തീണ്ടിവന്നവരാണ് എന്നാണ് പറയുക. പക്ഷെ ക്ലാസില്‍ അവരുടെ അടുത്തുനിന്നും മാറ്റിയിരുത്തിയതായി ഞാന്‍ ഓര്‍ക്കുന്നില്ല. അന്ന് അവര്‍ക്ക് അമ്പലങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ് ക്ഷേത്രപ്രവേശന വിളംബരം വഴി അവര്‍ക്ക് അമ്പലങ്ങളില്‍ പ്രവേശനം അനുവദിച്ചത്. അതന്ന് കുട്ടിയായ എന്നെപ്പോലും സന്തുഷ്ടയാക്കി. കാരണം അവര്‍ക്ക് ഇനി ഉത്‌സവങ്ങള്‍ കാണാമല്ലോ.

പിന്നീട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിൡയേ” എന്നായിരുന്നല്ലോ. പക്ഷെ കെ.ആര്‍. ഗൗരിയമ്മയുടെ ഭൂപരിഷ്‌കരണ ബില്‍ നിയമമായപ്പോള്‍ ഭൂമി കൈയടക്കിയത് പാട്ടക്കാര്‍ ആയിരുന്നു. പൈങ്കിളികളല്ല.

ഇന്നും ദളിതര്‍ ദളിതര്‍തന്നെ. ദളിതനെ സ്‌നേഹിച്ചു എന്ന കാരണത്താല്‍ എത്ര പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തു? ദളിത് ആണ്‍കുട്ടികളോട് അടുത്ത് പെരുമാറാന്‍ ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്തീയരും മുസ്ലിങ്ങളും സമ്മതിക്കില്ല. ഞാന്‍ കോട്ടയത്ത് ഇന്ത്യന്‍ എക്‌സ്പ്രസില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നപ്പോള്‍, അവിടങ്ങളില്‍ പുലയരെയും പറയരെയും ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയത് കണ്ടിട്ടുണ്ട്. പക്ഷെ അവര്‍ ചാക്കോപ്പുലയനും മാത്തുപ്പുലയനുമായി തുടര്‍ന്നു. പള്ളികളില്‍ അവര്‍ക്ക് ഏറ്റവും പിറകിലായിരുന്നു സ്ഥാനം. മരിച്ചാല്‍ അടക്കാന്‍ പ്രത്യേക ശ്മശാനം! വിവരാവകാശപ്രവര്‍ത്തകര്‍ അഡ്വ. ബിനു പറയുന്നത് ”കീഴാള വിഭാഗങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമായി തുകകള്‍ വകയിരുത്തുകയും നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുമ്പോഴും അവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഭീതിദമായി വര്‍ധിക്കുന്നു” എന്നാണ്. 2014 ല്‍ ദളിതര്‍ക്കുനേരെ 47,064 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ചെയ്തു. 2013 ല്‍ ഇത് 39,408 ആയിരുന്നു. 19 ശതമാനം വര്‍ദ്ധന!

ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ രാജ്യത്ത് ആക്രമിക്കപ്പെടുന്നു. ഓരോ ദിവസവും മൂന്നു ദളിത് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. രണ്ട് ദളിതര്‍ കൊല്ലപ്പെടുന്നു. ഓരോ ആഴ്ചയിലും 11 ദളിതര്‍ മര്‍ദ്ദനത്തിനിരയാകുന്നു. ദളിത് കേസുകളില്‍ 28.8 ശതമാനമാണത്രെ ശിക്ഷാനിരക്ക്. ദൡതര്‍ക്കെതിരെയുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികളും പ്രോസിക്യൂട്ടര്‍മാരും വേണമെന്ന് നിയമം ഉണ്ടെങ്കിലും അത് പ്രായോഗികമായില്ല. ദളിതന്റെ പരാതിയില്‍ പോലീസ് കേസ് പോലും എടുക്കുന്നില്ല. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാരതീയരായ ദളിതര്‍ക്ക് ഇന്നും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളില്ല.

സ്ത്രീകളെപ്പോലെ. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങള്‍ നല്‍കുമ്പോഴും സ്ത്രീ ഇന്നും പുരുഷവിധേയയും പീഡനവിധേയയുമാണല്ലോ!

ഭാരതത്തിലെ ഏറ്റവും ബൗദ്ധികമായും സാംസ്‌കാരികമായും വികസിച്ച നാടാണ് കേരളം. ഇവിടെ ദളിതര്‍ ജോലിയില്‍ ഉന്നതസ്ഥാനത്തെത്തുന്നുമുണ്ട്. പക്ഷെ അവരുടെ കീഴുദ്യോഗസ്ഥര്‍പോലും അവരെ ദളിതനായിതന്നെ കാണുന്നു. ഇതിന്റെ ഉദാഹരണമല്ലേ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന എ.കെ. രാമകൃഷ്ണന്‍ സര്‍വീസില്‍നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിന്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത്.

ഡി. ബിനുവിന്റെ കണക്കനുസരിച്ച് കര്‍ണാടകയിലെ 93 ശതമാനം ദളിതരും ദാരിദ്ര്യരേഖക്ക് താഴെയാണ്. ഇന്നും അവരുടെ തൊഴില്‍മേഖല കൃഷിയാണ്. 25 ശതമാനത്തില്‍ താഴെയാണ് സര്‍ക്കാരുദ്യോഗസ്ഥര്‍.

കേരളത്തിലും ദളിതര്‍ ദളിതര്‍തന്നെ. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മുന്നില്‍വെച്ച് 13 വയസുള്ള ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അപമാനിച്ച സംഭവം കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പരിഗണനയിലെത്തി. ഇതെല്ലാം തെളിയിക്കുന്നത് സവര്‍ണ്ണസമൂഹത്തില്‍ ചിലര്‍ ദളിതരുമായി സാമൂഹ്യ ഇടപെടലിന് ഇന്നും തയ്യാറല്ല എന്നാണ്.

സ്വാതന്ത്ര്യം കിട്ടി ദശകങ്ങള്‍ കഴിഞ്ഞിട്ടും പട്ടികജാതി-വര്‍ഗക്കാര്‍ ഇന്നും പീഡിതര്‍. പട്ടികജാതി-പട്ടികവര്‍ഗ ഉന്നമനത്തിനായി നിരവധി നിയമങ്ങള്‍ കേന്ദ്രം പാസാക്കിയിട്ടുണ്ട്.

1955 ല്‍ അണ്‍ടച്ചബിലിറ്റി (ഒഫന്‍സ്) ആക്ട് ഇപ്പോള്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍റൈറ്റ്‌സ് ആക്ട്, 1955, പ്രത്യേക കമ്മീഷനുകള്‍ മുതലായവ. ദളിത് സംരക്ഷണത്തിന് നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും ദൡത് പീഡനവാര്‍ത്തകള്‍ മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുന്നില്ല.

ഒരു രാജ്യത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നത് അവിടുത്തെ അവശവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയരുമ്പോഴാണ്. സംസ്‌കാരം വിലയിരുത്തുന്നത് അധഃകൃതരോടും ദരിദ്രരോടുമുള്ള സമീപനം അനുസരിച്ചാണ്. അപ്പോള്‍ കേരളം പുരോഗതി കൈവരിച്ചിട്ടുണ്ടോ?

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.