മെട്രോ ട്രെയിന്‍ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങളാണു വേണ്ടത്. പകലുപോലും എന്തും സംഭവിക്കാവുന്ന തരത്തിലാണ് കൊച്ചി നഗരം. രാത്രിയായാല്‍ പറയാനുമില്ല. കൊച്ചി നഗരം മാഫിയ തലസ്ഥാനമായി മാറിയത് മാറി മാറി ഭരിച്ച ഭരണകൂടങ്ങള്‍ കണ്ടില്ലെന്നുണ്ടോ. ജനപ്രതിനിധികള്‍ ആരുംതന്നെ നഗരത്തിലെ വൃത്തി ഹീനമായ കാനകളും മറ്റ് മാലിന്യങ്ങളും മാറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്തത് പരിതാപകരമാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ബീനാ മേനോന്‍. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് വരുന്ന സ്ത്രീകളോട് ഒറ്റയ്‌ക്കാണെങ്കില്‍ ടാക്‌സി ഓട്ടോ ഡ്രൈവര്‍മാരുടെ പെരുമാറ്റം മോശമാണ്. സഹായ ഹസ്തം നീട്ടുന്നത് ദുരുദേശ്യത്തോടാണ്. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകിച്ചു പെരുമാറ്റ ചട്ടങ്ങള്‍ നല്‍കണം. ഇക്കാര്യത്തില്‍ കാലാ കാലങ്ങളായുള്ള പോലീസ് സംവിധാനം തീര്‍ത്തും പരാജയമാണ്. ഇന്ത്യയിലെ മറ്റു നഗരങ്ങള്‍ കേരളത്തെ അപേക്ഷിച്ച് വളരെ ഭേദമാണ്. രാത്രി സേവനം നടത്തുന്ന ടാക്‌സി ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖ കര്‍ശനമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















