പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ മഹിളാസംഗമം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പൊയിലൂര്‍ സരസ്വതി വിദ്യാപീഠത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം എപി.വസന്ത അദ്ധ്യക്ഷത വഹിച്ചു. സി.സദാനന്ദന്‍ മാസ്റ്റര്‍, പെരുന്താറ്റില്‍ ഗോപാലന്‍, കെ.കാര്‍ത്തിക, എന്‍.രതി എന്നിവര്‍ പ്രസംഗിച്ചു. കെ.വി.പ്രസീത സ്വാഗതം പറഞ്ഞു.
















