പാനൂര്‍: അധ്യാപക സംഘടനാ നേതാവിന്റെ വിജയത്തിനായി അധ്യാപകരും രംഗത്ത്. എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡണ്ടും കൂത്തുപറമ്പ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിനായാണ് ഈ അവധിക്കാലത്ത് ഒരുമിക്കാന്‍ അദ്ധ്യാപകര്‍ തീരുമാനിച്ചിട്ടുളളത്. 18ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ എന്‍ടിയുവിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. വരും ദിവസങ്ങളില്‍ സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിനായി മറ്റൊരു കൂട്ടായ്‌മ കൂടി പ്രചരണരംഗത്ത് സജീവമാകും. ഇതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായുളള പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സംഘടനകളും, പ്രവര്‍ത്തകരും രംഗത്തു വന്നിരിക്കുകയാണ്.
















