Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇടത്-വലത് മുന്നണികളുടെ ജനവഞ്ചന തുറന്നു കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 06:57 pm IST
inKannur

പാനൂര്‍: കൂത്തുപറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഇടത്-വലത് മുന്നണികള്‍ കാലങ്ങളായി നടത്തിവരുന്ന ജനവഞ്ചന തുറന്നുകാട്ടി വോട്ടര്‍മാര്‍ക്ക് മുന്നില്‍ വിവിധ ചോദ്യങ്ങളുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍. മണ്ഡലത്തിലെ പര്യടനം പുരോഗമിക്കുമ്പോള്‍ പ്രതീക്ഷയുടെ പടവുകള്‍ പടിപടിയായി കയറാന്‍ പൊയ്‌ക്കാലുകള്‍ നല്‍കുന്ന പിന്തുണയെക്കാള്‍ വോട്ടര്‍മാര്‍ ഈ അദ്ധ്യാപകനെ മനസാ സ്വീകരിച്ചു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. ബലിദാനികളുടെ ഉജ്ജ്വല ഓര്‍മ്മകള്‍ കാലമുളള കാലംവരെ അനശ്വരമാണെന്ന് വിശ്വസിച്ച് അവരുടെ ജ്വലിക്കുന്ന സ്മരണയ്‌ക്ക് മുന്നില്‍ ഒരുപിടി പുഷ്പങ്ങളര്‍പ്പിച്ച് തന്നെ ഏല്‍പ്പിച്ച ദൗത്യം സമാരംഭിച്ച സദാനന്ദന്‍മാസ്റ്റര്‍ ഇന്ന് കൂത്തുപറമ്പിന്റെ എല്ലാമായി മാറികഴിഞ്ഞു. ഇടതുവലതു മുന്നണികള്‍ ഭരിച്ചു മുടിച്ച മണ്ഡലത്തിന് മോചനം വേണ്ടേയെന്ന ചോദ്യമാണ് ഇവിടെ നിന്നുമുയരുന്നത്. സിപിഎം നടത്തുന്ന നരമേധങ്ങള്‍ക്ക് ഒരറുതി വരാനായി ഒരു നാടിന്റെ മനസ് കൊതിക്കുമ്പോള്‍ വിജയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സദാനന്ദന്‍മാസ്റ്റര്‍ ഉറച്ചു പറയുന്നു. ഒരു ദൗത്യവാഹകനായി എന്നെ കാണണമെന്ന് വിനയത്തോടെ സഹപ്രവര്‍ത്തകരോടു പറയുന്ന സദാനന്ദന്‍മാസ്റ്റര്‍ മണ്ഡലത്തിലെ വോട്ടിന്റെ മാത്തമാറ്റിക്‌സ് വിവരിക്കുമ്പോള്‍ ‘ഭൂരിപക്ഷത്തിന്റെ തര്‍ക്കം മാത്രമേ നിലവിലുളളൂവെന്ന് തറപ്പിച്ച് പറയുന്നു അദ്ദേഹം. രണ്ടാംസ്ഥാനത്തിനു വേണ്ടിയാണ് യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നതെന്നും കൂത്തുപറമ്പില്‍ കാവി വസന്തം വിരിയാന്‍ പോകുകയാണെന്നുമുളള ചര്‍ച്ചയാണ് നിലവിലുളളത്. അട്ടിമറി വിജയത്തിന് ബിജെപി തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയ 24000 വോട്ടു മതിയാവില്ലെന്ന് ഉറപ്പ്. ഏറെ ഈഴവ വോട്ടുകളുളള കൂത്തുപറമ്പില്‍ ബിഡിജെഎസിന്റെ മുന്നണിപ്രവേശം എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളക്കുന്നതാകുന്നു. സിപിഎം അക്രമികള്‍ ഇരുകാലുകളും വെട്ടിയെടുത്ത് അംഗവിഹീനനാക്കിയ സദാനന്ദന്‍മാസ്റ്റര്‍ക്ക് സഹതാപം വോട്ടും ലഭിക്കുമെന്നുറപ്പ്. 154 ബൂത്തുകളില്‍ 60ഓളം ബൂത്തുകളില്‍ ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ടെന്നതും ശ്രദ്ധേയമാണ്. ഇവിടങ്ങളിലെല്ലാം ഓരോ വോട്ടും നിര്‍ണ്ണായകമാകയാല്‍ കുടുംബയോഗങ്ങളിലൂടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ പരിപാടികള്‍ നടന്നു വരികയാണ്. മണ്ഡലത്തിലെ പ്രമുഖരായവരെ വീടുകളിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടിയാണ് സദാനന്ദന്‍മാസ്റ്റര്‍ നീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായ രാഷ്‌ട്രീയ സാഹചര്യമാണ് നിലവിലുളളതെന്നതും എന്‍ഡിഎക്ക് അനുകൂലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി മന്ത്രിയായ യുഡിഎഫിലെ കെപി.മോഹനനും എല്‍ഡിഎഫിലെ കെകെ.ശൈലജ ടീച്ചറുമാണ് സദാനന്ദന്‍മാസ്റ്ററുടെ എതിരാളികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കേന്ദ്രമന്ത്രിമാരടക്കമുളള ദേശീയ നേതാക്കള്‍ കൂത്തുപറമ്പിലെത്തുന്നുണ്ട്. 20ന് പാനൂര്‍ ഗുരുസന്നിധി ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര ആരോഗ്യമന്ത്രി ജെപി.നഡ്ഡയാണ്. മഹിളാസംഗമങ്ങളും യുവജന അദ്ധ്യാപക സംഗമങ്ങളും നടന്നു വരുന്നു. മുഴുവന്‍ സമയപ്രവര്‍ത്തകരായി നൂറുകണക്കിന് സ്വയംസേവകര്‍ ഈ ദൗത്യവാഹകന്റെ ലക്ഷ്യപൂര്‍ത്തികരണത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്. സിപിഎമ്മിന്റെ രാവണന്‍കോട്ടകളില്‍ ജനാധിപത്യത്തിന്റെ സന്ദേശവുമായി മഹാസമ്പര്‍ക്കവും നടക്കുന്നുണ്ട്. വിജയം മാത്രമാണ് മുന്നിലുളളതെന്ന നിശ്ചയദാര്‍ഢ്യമാണ് സദാനന്ദന്‍മാസ്റ്ററെ മറ്റു സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

Gulf

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.