പാനൂര്‍: ഈസ്റ്റ്എലാങ്കോട് നിന്ന് അഞ്ച് വാളും നാല് ബോംബും പിടികൂടി. യുവാവ് കസ്റ്റഡിയില്‍. ഇന്നലെ പകല്‍ 12 മണിയോടെ പാനൂര്‍ പോലീസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് എസ്‌ഐ.രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ എം.എസ്.ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അഞ്ച് വാളും രണ്ട് സ്റ്റീല്‍ ബോംബ് ,രണ്ട് നാടന്‍ബോംബുകള്‍ എന്നിവ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടകവീടിന്റെ ടെറസില്‍ നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്. തൊഴിലാളികളെ വാടകയ്‌ക്ക് താമസിപ്പിച്ച യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുളളത്.
















