ഇരിട്ടി: ബസ്സ് യാത്രികനില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും നികുതിവെട്ടിച്ചു കടത്തുകയായിരുന്ന അര കിലോഗ്രാമോളം സ്വര്‍ണ്ണവും 7 ലക്ഷം രൂപയും പിടികൂടി. കേരളാ കര്‍ണ്ണാടക അതിര്‍ത്തിയില്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ബസ്സ് യാത്രികനായ വയനാട് കണിയാബറ്റ സ്വദേശി റഹീസില്‍ നിന്നും ഇവ പിടികൂടിയത്. ഇരിട്ടി എസ്‌ഐ കെ.സുധീറിന് കൈമാറിയ സ്വര്‍ണ്ണവും പണവും പിന്നീട് ആദായ നികുതി സംഘം 2.7 ലക്ഷം രൂപ പിഴയടപ്പിച്ചു ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കി. കര്‍ണ്ണാടകത്തിലെ വീരാജ് പേട്ടയില്‍ നിന്നും ഇരിട്ടിയിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണ്ണമാണ് ഇത് എന്നാണറിയുന്നത്. കര്‍ണ്ണാടകയില്‍ നിന്നും ഈ ചെക്ക് പോസ്റ്റുവഴി നികുതി വെട്ടിച്ചു സ്വര്‍ണ്ണവും പണവും മറ്റു വസ്തുക്കളും കടത്തുന്നതും പിടികൂടുന്നതും പതിവയിരിക്കയാണ്.
















