പാനൂര്‍: കൂത്തുപറമ്പ്് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു. ഇന്നലെ കൂത്തുപറമ്പ് ടൗണില്‍ റോഡ്‌ഷോ നടന്നു. തൊക്കിലങ്ങാടിയില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ നഗരം വലയം ചെയ്ത് ബിജെപി ഓഫീസിനു സമീപം സമാപിച്ചു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്ലക്കാര്‍ഡുകളുമേന്തി നേതാക്കളും പ്രവര്‍ത്തകരും റോഡ്‌ഷോയില്‍ അണിനിരന്നു. തുടര്‍ന്ന് ഗോകുലത്തെരുവിലെ വീടുകളില്‍ സദാനന്ദന്‍മാസ്റ്റര്‍ വോട്ടഭ്യര്‍ത്ഥിച്ചു. സംഘപരിവാര്‍ നേതാക്കളായ വി.പി.ഷാജി, കെ.പ്രകാശന്‍, എ.പി.പുരുഷു, വി.പി.സുരേന്ദ്രന്‍, സി.സുരേഷ്ബാബു, കെ.പി.ജിഗീഷ്, വി.പി.ബാലന്‍, കെപി.സജ്ഞീവ്കുമാര്‍, സി.പി.സംഗീത, കെ.കെ.ചന്ദ്രന്‍, മനോജ് അക്കാനിശേരി, രാജേഷ്‌കൊച്ചിയങ്ങാടി തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. രാവിലെ എലാങ്കോട് സാന്ത്വനസ്പര്‍ശം ചാരിറ്റബ്ള്‍ സൊസൈറ്റി സെക്രട്ടറി യാക്കൂബ് എലാങ്കോട്, പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ വി.ഹാരിസ് എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് അക്കാനിശേരിയില്‍ നടന്ന ഒറ്റത്തയ്യുള്ളതില്‍ കുടുംബസംഗമത്തില്‍ സംബന്ധിച്ചു.
















