കടവത്തൂര്‍: തൃപ്പങ്ങോട്ടൂരിലെ സ്വര്‍ഗ്ഗീയ മുള്ളന്‍ പറമ്പത്ത് ചെക്കുവേട്ടന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. കാലത്ത് 8 മണിക്ക് സ്മൃതിമണ്ഡപത്തില്‍ ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണുമാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ടി.പി.ദാസന്‍, പി.ടി.കെ.നാണു, പി.രാജീവന്‍, സതീശന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു. എന്‍.കെ.നാണുമാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
















