പറവൂര്‍: ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും എന്നിങ്ങനെ ഒട്ടനവധി മഹാരഥന്മാര്‍ ജനിച്ച പുണ്യഭൂമിയായ കേരളം അറുപത് വര്‍ഷം ഭരിച്ചത് രാക്ഷസന്മാരെന്ന് മംഗലാപുരം എം.പിയും ബിജെപി കര്‍ണാടക സംസ്ഥാന വൈസ് പ്രസിഡന്റുമായ നളിന്‍കുമാര്‍ കട്ടീല്‍. എന്‍ഡിഎ പറവൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലുകൊണ്ട് അഭിഷേകം ചെയ്യേണ്ടതിനുപകരം ഇക്കാലമത്രയും രക്തം കൊണ്ട് അഭിഷേകം ചെയ്യുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍. കേരളത്തില്‍ ധര്‍മ്മ രാജ്യം സ്യഷ്ടിക്കലാണ് എന്‍ഡിഎയുടെ ലക്ഷ്യം. കേരളം ആവശ്യപ്പെടുന്നതിന്റെ ഇരട്ടിയാണ് കേന്ദ്രം കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണ്ണമായും കേരളത്തില്‍ നടപ്പിലാക്കണമെങ്കില്‍ എന്‍ഡിഎ അധികാരത്തില്‍ വരേണ്ടതുണ്ടെന്നും നളിന്‍കുമാര്‍ ഘട്ടീല്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ ചെയര്‍മാന്‍ സി.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ആമുഖ പ്രസംഗം നടത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരി വിജയന് കെട്ടിവെക്കാനുള്ള പണം ബിജെപിയുടെ ആദ്യത്തെ നിയോജക മണ്ഡലം പ്രസിഡന്റും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന എസ്. ദിവാകരന്‍ പിള്ള ചടങ്ങില്‍ സ്ഥാനാര്‍ത്ഥിക്ക് കൈമാറി. സ്ഥാനാര്‍ത്ഥി ഹരി വിജയന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, വൈസ് പ്രസിഡന്റുമാരായ എം. രവി, കെ.പി. രാജന്‍, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. വിജയന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അജി പോട്ടശേരി, കെ.ആര്‍.രമേഷ്, പി.എസ്. ജയരാജ്, ടി.എ. സുധി, പ്രൊഫ.എം. മോഹന്‍, ടി.എ. ദിലീപ്, സോമന്‍ ആലപ്പാട്ട് , ടി.ജി. വിജയന്‍ , എം.പി. ബിനു , പി.സി. അശോകന്‍ , ഷിജു കൈലാസ്,സിന്ധു നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
















