
തലശ്ശേരി: ധര്‍മ്മടം സത്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക തീപ്പെട്ടിക്കമ്പനിക്ക് തീപിടിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. തലശ്ശേരി അഗ്നിശമന സേന എത്തി തീയണച്ചു. ഇവിടെ കെമിക്കല്‍ കത്തിക്കാറുണ്ടെന്നും നിരവധി തവണ പോലീസിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിലും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ദോശവാസികള്‍ പറഞ്ഞു. തീ അണക്കുമ്പോള്‍ പുക ശ്വസിച്ച് ഫയര്‍മാന്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. പുക ഉയര്‍ന്നതോടെ ഏറെ നേരം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
















