നമ്മുടെ രാജ്യത്ത് എത്രയോ റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നു, എന്തെ ആരും വാഹനം നിരോധിച്ചു കാളവണ്ടി ആക്കുന്നില്ല. നമ്മുടെ രാജ്യത്ത് എത്രയോ വിമാന അപകടങ്ങള്‍ ഉണ്ടാകുന്നു, എന്തെ ആരും വിമാനം നിരോധിക്കുന്നില്ല. നമ്മുടെ രാജ്യത്ത് എത്രയോ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു. എന്തെ ആരും രാഷ്‌ട്രീയ പാര്‍ട്ടി നിരോധിക്കുന്നില്ല. ക്ഷേത്രങ്ങളും അവിടുത്തെ ആചാരങ്ങളും പുരാതന കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. അതിന്റെ ഭാഗമാണ് ആന, വെടികെട്ട് തുടങ്ങിയവ.
ഒരു അപകടം വരുമ്പോള്‍ അത് നിരോധിക്കുകയല്ല വേണ്ടത്. അത് വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്ത് ഭംഗിയായി അത് നടത്തുകയാണ് വേണ്ടത്. ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളിലും ഇപ്പോള്‍ കോടതി ഇടപെടുന്നു. ഇത് വലിയ ഒരു വര്‍ഗീയ കലാപത്തിലേക്ക് പോകും എന്നുള്ള കാര്യം തീര്‍ച്ചയാണ് . ഭാരതത്തില്‍ ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം ആചാര രീതികള്‍ ഉണ്ട്. അതുപോലും കോടതി എതിര്‍ക്കുന്നു. എന്താണ് ഇതിന്റെ പിന്നിലുള്ളത് എന്ന് തിരിച്ചറിയണം. ഹിന്ദുക്കളുടെ ആചാരങ്ങളെയും അനഷ്ഠാനങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടുകൂടി ഭാരതത്തില്‍ വന്‍പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എല്ലാ ഹിന്ദുക്കളും അത് തിരിച്ചറിയണം.
ആര്യന്‍ നായര്‍
















