Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം ഭരണ സമിതിക്കെതിരെ വ്യാപക പ്രതിഷേധം: ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പണിമുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 06:27 pm IST
inKannur

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ അധ്യാപകരായ ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ചു മാസത്തെ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കി. പത്ത് ദിവസം പിന്നിട്ടിട്ടും ശമ്പളം വിതരണം ചെയ്യാന്‍ തയ്യാറാവാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഡോക്ടര്‍മാര്‍ ഏകദിന പണിമുടക്ക് നടത്തിയത്. പ്രതിഷേധത്തിനൊടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ ശമ്പളം ഡോക്ടര്‍മാരുടെ അക്കൗണ്ടുകളിലെത്തി. വിഷു ആഷോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനിടയില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം മുടക്കിയ സിപിഎം നേതൃത്വത്തിലുളള ഭരണസമിതി നടപടിക്കെതിരെ ഡോക്ടര്‍മാര്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുളള നീക്കം ആരംഭിച്ച ഘട്ടംമുതല്‍ ശമ്പളവിതരണം ഉള്‍പ്പെടെയുളള സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത അനാസ്ഥയാണ് ഭരണസമിതി കാണിക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസവും ഇതുപോലെ ശമ്പള വിതരണം വൈകിയിരുന്നു. ഇത്തവണ 11 ന് ശമ്പളവും രണ്ടു വര്‍ഷമായി നല്‍കാത്ത ഡിഎയും നല്‍കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ രേഖാമൂലം ഡോക്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പ്രതിഷേധത്തിനൊടുവില്‍ ഇന്നലെ ശമ്പളം മാത്രം നല്‍കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ തയ്യാറാവാത്ത മാനേജ്‌മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഒന്നാം തീയ്യതി തന്നെ ശമ്പളം നല്‍കിതയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതരുടെ പക്ഷപാതപരമായ നടപടിയും ചര്‍ച്ചയായിട്ടുണ്ട്. ശമ്പളം ലഭിക്കാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസ് ഇല്ലാത്ത 75 ശതമാനം ഡോക്ടര്‍മാരും കഴിഞ്ഞ പത്ത് ദിവസമായി ഏറെ ബുദ്ധിമുട്ടിയതായി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.ബിജോയ് ആന്റണി പറഞ്ഞു. എങ്ങനെ വിഷു ആഘോഷിക്കുമെന്ന കാര്യത്തില്‍ പോലും ആശങ്കയിലായിരുന്നു. ശമ്പളം വൈകുന്നതിനു പിന്നില്‍ കേരളാ സര്‍ക്കാറിന്റെ കാരുണ്യ ബെനിഫിറ്റിന്റെ പണം ലഭിക്കാത്തതാണെന്ന മാനേജ്‌മെന്റിന്റെ വാദം ബാലിശമാണെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഫീസിനത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്നാണെന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് ലഭിക്കുന്നില്ലെങ്കില്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യ സെമസ്റ്ററിന്റെ ഫീസടച്ചും രണ്ടും മൂന്നും സെമസ്റ്ററിന്റെ ഫീസ് ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയുമാണ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന് ചേരുന്നതെന്നും നിരവധി കോഴ്‌സുകള്‍ നടത്തുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുറവുകൊണ്ട് ഒരു സീറ്റു പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്നും ഒപി, ഐപി വിഭാഗങ്ങളിലായി ദിനംപ്രതി ലക്ഷങ്ങളാണ് മെഡിക്കല്‍ കോളേജിന് വരുമാനമെന്നും പിന്നെങ്ങനെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ശമ്പളം നല്‍കാന്‍ മൂന്നുകോടി രൂപ വേണം. ഇത് വിതരണം ചെയ്യുകയും കേവലം 1.8 കോടി രൂപ മാത്രം വേണ്ട മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശബളം ഇത്രയും ദിവസം തടഞ്ഞുവെക്കുകയും ചെയ്തത് തീര്‍ത്തും അപലപനീയമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ആശുപത്രി ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ തയ്യാറാവുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് മുന്‍കൂട്ടി കണ്ട് ആശുപത്രിയുടെ വരുമാനങ്ങള്‍ വഴിമാറ്റിയതാവാം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും തൊഴിലാളി സ്‌നേഹികളെന്ന് പുറംമോടി നടിക്കുന്ന സിപിഎമ്മിന്റെ കീഴിലുളള സഹകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 200 ലധികം വരുന്ന ഡോക്ടര്‍മാര്‍ക്ക് വിഷു ആഘോഷത്തിനിടയിലായിട്ടു പോലും ശമ്പളം മുടക്കിയ മാനേജ്‌മെന്റ് നടപടി വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി: തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.