ചെറുപുഴ: പാമ്പന്‍കല്ല് ഹില്‍ടോപ്പ് കടവ് റോഡ് ജനകീയ പങ്കാളിത്തത്തോടെ 50 മീറ്റര്‍ ടാറിങ്ങും 80 മീറ്റര്‍ സോളിങ്ങും നടത്തി. മുപ്പത്തിഅഞ്ചോളം കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്നതാണ് റോഡ്. ഇതിനാവിശ്യമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ഒരു കമ്മറ്റിയുണ്ടാക്കി ഇവരില്‍ നിന്നും പിരിച്ചെടുത്താണ് കണ്ടെത്തിയത്. അനീഷ് ആന്റണി കണ്‍വീനറും എന്‍.എസ്.സന്തോഷ് ചെയര്‍മാനും പി.രാധാകൃഷ്ണന്‍ ട്രഷററുമായ കമ്മറ്റിയാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കിയത് നിത്യദീപം കുടുംബശ്രീയുടെ കീഴിലുള്ള വനിതകളും റോഡ് നിര്‍മ്മാണത്തില്‍ പങ്കാളികളായി.
















