Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:46 pm IST
in World

കോഴിക്കോട്: ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍വെച്ച് പീഡിപ്പിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫല്‍ (30), വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി പഌന്റേഷനിലെ അംബിക എന്ന സാജിത (35) എന്നിവര്‍ക്കാണ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചത്. മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധിപറഞ്ഞത്. നാലു മുതല്‍ എട്ടുവരെയുള്ള പ്രതികളെ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ വെറുതെവിട്ടു.

നൗഫലിന് എട്ട് വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. സുഹൈല്‍ തങ്ങള്‍ക്ക് അഞ്ച് വര്‍ഷവും ഭാര്യ സാജിതക്ക് മൂന്ന് വര്‍ഷവുമാണ് തടവ് ശിക്ഷ. 25,000 രൂപ പിഴ അടക്കണം. ബംഗ്ലാദേശിലെ ഭാരത എംബസി മുഖേന പിഴസംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

നാലു മുതല്‍ എട്ടുവരെ പ്രതികളായ കര്‍ണാടക വീരാജ്‌പേട്ട കന്നടിയാന്റെ വീട്ടില്‍ സിദ്ദീഖ് (25), കൊണ്ടോട്ടി കെ.പി. ഹൗസില്‍ പള്ളിയങ്ങാടിതൊടി അബ്ദുല്‍കരീം(47), കാപ്പാട് പീടിയക്കല്‍ റിയാസ് (34), ഫാറൂഖ്‌കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍ (കുഞ്ഞാമു-45), ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് താമസിക്കുന്ന കൊടുവള്ളി വലിയപറമ്പ് തുവകുന്നുമ്മല്‍ ടി.കെ. മൊയ്തു (45) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ വെച്ച് പീഡനത്തിനിരയായ യുവതി അവിടെനിന്ന് രക്ഷപ്പെട്ട് പീഡനവിവരം പോലീസില്‍ അറിയിക്കുകയായിരുന്നുവെന്നാണ് കേസ്. ദിവസം രണ്ടു പേര്‍ വീതം ഒമ്പതു ദിവസം തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനു പുറമേ നഗ്നചിത്രങ്ങള്‍ എടുത്തു. അതില്‍ ഡോക്ടര്‍മാരും അഭിഭാഷകരും പോലീസുകാരുമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

ഭര്‍ത്താവും മൂന്ന് മക്കളുമുള്ള യുവതി ബംഗ്ലാദേശിലെ രാജര്‍കോട്ട്‌രാംനഗറില്‍ തയ്യല്‍ പരിശീലകയായി കഴിയുമ്പോഴാണ് സ്വന്തം ഇഷ്ടപ്രകാരം മുംബൈയിലെ ഹാജിഅലി മസ്ജിദ് കാണാന്‍ എത്തിയത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒറ്റക്ക് തീവണ്ടിയില്‍ കൊല്‍ക്കത്തയിലെത്തി. തുടര്‍ന്ന് ബെംഗളൂരുവില്‍ വന്നപ്പോള്‍ ഒന്നാം പ്രതി നൗഫലിനെ കാണുകയും കേരളത്തില്‍ സെയില്‍സില്‍ മികച്ച ജോലി ലഭിക്കുമെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടേക്ക് ബസില്‍ പോരുകയുമായിരുന്നു.

ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആറാം പ്രതി റിയാസ് എരഞ്ഞിപ്പാലത്തെ ഫഌറ്റിലത്തെിച്ചു. അവിടെ പ്രതികളായ സാജിതയും ഭര്‍ത്താവ് സുഹൈലും തന്നെ താമസിപ്പിച്ച് പലര്‍ക്കായി കാഴ്ചവെക്കുകയായിരുന്നു. കൂടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരെ മുഴുവന്‍ പുറത്താക്കി രഹസ്യമായായിരുന്നു കോടതിയില്‍ വിചാരണ നടത്തിയത്.

വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന യുവതി അവിടെവെച്ചുണ്ടായ കടുത്ത മാനസിക പീഡനത്തെതുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസ് നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്കുപോകണമെന്ന ആവശ്യം പരിഗണിച്ച് കോടതി ഇടപെട്ട് യുവതിയെ ബംഗ്ലാദേശിലേക്ക് അയച്ചു. ബംഗ്ലാദേശിലേക്ക് പോകുംമുമ്പ് യുവതി എഴുതിയ പുസ്തകം ഞാന്‍ എന്ന മുറിവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. കഥ, കവിതകള്‍, ചിത്രങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ ഉണ്ടായിരുന്നത്.

ബംഗ്ലാദേശി ഭാഷയില്‍ എഴുതിയ കഥയും കവിതകളും ഇന്ദുവര്‍മ്മ ഇംഗ്ലീഷിലേക്കും മാധ്യമപ്രവര്‍ത്തക അനുപമ മിലി, ജി. അനൂപ് എന്നിവര്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സായ എന്ന പേരിലാണ് ബംഗ്ലാദേശ് യുവതി രചന നടത്തിയത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി. അഡ്വ. ബി.എന്‍. ബിനേഷ്ബാബു, അഡ്വ. ടി. അരുണ്‍ജോഷി, അഡ്വ. സന്തോഷ് കെ. മോനോന്‍, അഡ്വ. നിര്‍മ്മല്‍ കുമാര്‍, അഡ്വ. രാജേഷ്, അഡ്വ. മുഹമ്മദ് ആരിഫ്, അഡ്വ. സുലൈഖ, അഡ്വ. ഷഹീര്‍സിംഗ് എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.