കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയതിന്റെ പേരില്‍ പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ പദപ്രയോഗം പശ്ചിമബംഗാളില്‍ സിപിഎം, കോണ്‍ഗ്രസുമായി ഒരുമിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിനും ബാധകമാണെണ് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. ഇതില്‍ അദ്ദേഹം അഭിപ്രായം പറയണം. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















