Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാലഗണനയിലൂടെ പൈതൃകത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 08:18 pm IST
in Vicharam

ഇന്ന് വര്‍ഷപ്രതിപദ- ഡോക്ടര്‍ജി ജന്മദിനം

ഭാരതീയമായ പുതുവര്‍ഷാരംഭമാണ് വര്‍ഷപ്രതിപദ. ഏറ്റവും പ്രാചീനമായ കാലഗണനാസമ്പ്രദായമാണ് ഭാരതത്തിന്റെത്. യുഗാബ്ദ കലണ്ടര്‍ ആരംഭിച്ചിട്ട് 5117 വര്‍ഷം പൂര്‍ത്തിയാകുന്നു. 5118-മാത്തെ വര്‍ഷമാണ് ഈ വര്‍ഷപ്രതിപദ ദിനത്തില്‍ ആരംഭിക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ള ഇംഗ്ലീഷ് കലണ്ടറിന് നൂറ്റാണ്ടുകളുടെ പഴക്കമേയുള്ളു. ആ കലണ്ടറനുസരിച്ച് 21-ാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്.

എന്നാല്‍ യുഗാബ്ദം അനുസരുച്ച് ഇത് 52-ാം നൂറ്റാണ്ടാണ്. കലണ്ടര്‍ മാറുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് മുപ്പത് നൂറ്റാണ്ടുകളാണ്; ഒരു സമൂഹത്തിന്റെ ദീര്‍ഘകാലത്തെ ജീവിതവും സംസ്‌കൃതിയും ചരിത്രവുമാണ്.

ഓരോ സമൂഹവും അതിന്റെ തനിമ നിലനിര്‍ത്തുന്നത് ശരിയായ ചരിത്രബോധത്തിലൂടെയാണ്. കാലബോധത്തില്‍നിന്നാണ് ചരിത്രബോധം രൂപപ്പെടുന്നത്. കാലബോധം ഉടലെടുക്കുന്നത് കാലഗണനയില്‍ നിന്നാണ്. നമ്മുടെ കാലഗണനയ്‌ക്കുമേല്‍ പാശ്ചാത്യമായ കാലഗണന അടിച്ചേല്‍പിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് ചരിത്രബോധത്തെ താളംതെറ്റിച്ചിരിക്കുന്നു. ചരിത്രബോധം നഷ്ടമാകുമ്പോള്‍ സമൂഹത്തിന്റെ മുഖമാണു നഷ്ടമാകുന്നത്.

ഈ പ്രതിസന്ധിയ്‌ക്കുള്ള പരിഹാരം ഭാരതീയമായ കാലഗണനയിലേക്ക് തിരിച്ചുപോവുക എന്നതാണ്. നമ്മുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന ഒരു ജനതയെ സൃഷ്ടിച്ചെടുക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

പുതുവര്‍ഷത്തിന്റെ തുടക്കം എന്നത് മാറ്റത്തിന്റെ ഉദ്‌ഘോഷമാണ്. ഈ മാറ്റത്തിന് നമുക്ക് പ്രേരണ ലഭിക്കുന്നത് മഹത് വ്യക്തിത്വങ്ങളുടെ ജീവിത മാതൃകയിലൂടെയാണ്. ഇത്തരമൊരു ദീപസ്തംഭമാണ് ആര്‍എസ്എസിന്റെ സ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍. അദ്ദേഹം ഭൂജാതനായത് യുഗാബ്ദം 4991-ലെ യുഗാദി നാളിലാണ്(ക്രി.വ. 1889). ജന്മനാ ദേശഭക്തന്‍ എന്നതാണ് ഡോക്ടര്‍ജിയുടെ സവിശേഷത. നാഗപ്പൂരിലെ ഒരു സാധാരണകുടുംബത്തില്‍ കഷ്ടപ്പാടുകളുടെ പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ രൂപപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം.

പ്രശസ്തിപരാങ്മുഖനായ ഡോക്ടര്‍ജി തന്റെ ദൗത്യനിര്‍വ്വഹണം എന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ടു. 1925ല്‍ ആര്‍എസ്എസ് രൂപീകൃതമാകുന്നതിനുള്ള കളമൊരുക്കലാണ് അതിനുമുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം. കോണ്‍ഗ്രസ്സിലും വിപ്ലവപ്രസ്ഥാനങ്ങളിലുമൊക്കെയുള്ള ഡോക്ടര്‍ജിയുടെ അനുഭവങ്ങളും രാജ്യത്തിന്റെ സാമൂഹ്യ അന്തരീക്ഷവുമെല്ലാം ഹിന്ദുത്വ കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്ന സംഘടിത സമൂഹത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടി. ആദര്‍ശനിഷ്ഠരായ വ്യക്തികളെ വളര്‍ത്തിയെടുത്തുകൊണ്ട് ഡോക്ടര്‍ജി തന്റെ ലക്ഷ്യത്തിന് അടിത്തറ പാകി. തന്റെ മരണത്തിനുമുമ്പ് സംഘപ്രവര്‍ത്തനം ഭാരതമൊട്ടാകെ വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഡോക്ടര്‍ജിയുടെ കാലത്ത് രാജ്യത്തെ ഗ്രസിച്ചിരുന്ന ശക്തികള്‍ പ്രച്ഛന്നവേഷത്തില്‍ ഇന്നും സജീവമാണ്. സ്വതന്ത്രഭാരതത്തില്‍ അധികാരത്തിന്റെ ഇടനാഴികളിലും ബൗദ്ധികമേഖലയിലുമെല്ലാം അവര്‍ സ്വാധീനശക്തികളായി നില്‍ക്കുന്നു. ഹിന്ദുത്വദര്‍ശനത്തിനുമേല്‍ അവര്‍ ചാപ്പകുത്തിയ ദളിത് വിരുദ്ധം, സ്ത്രീവിരുദ്ധം, അപരിഷ്‌കൃതം, വര്‍ഗ്ഗീയം, ഫാസിസം എന്നീ പ്രയോഗങ്ങള്‍ ദൂരെ വലിച്ചെറിയപ്പെടേണ്ടതുണ്ട്. ഫാസിസവും വര്‍ഗ്ഗീയതയും കൂടപ്പിറപ്പുകളായ സെമറ്റിക് മതവിശ്വാസങ്ങള്‍ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പ്രഖ്യാപിച്ച ഹിന്ദുത്വദര്‍ശനത്തെ അധിക്ഷേപിക്കുന്ന വിരോധാഭാസം നാമിന്നു നേരില്‍ കാണുന്നു.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റു കക്ഷികള്‍ വിജയകരമായി നടപ്പാക്കിയതിന്റെ ഫലമാണ് രാജ്യം നേരിട്ട വര്‍ഗ്ഗീയകലാപങ്ങള്‍. ബാബരി പോലുള്ള പ്രശ്‌നങ്ങള്‍ ഇത്ര സങ്കീര്‍ണ്ണമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണെന്നു നിഷ്പക്ഷചിന്തകന്മാര്‍ തുറന്നു സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭാരതം വര്‍ഗ്ഗീയ കലാപത്തിന്റെ അഗ്നിഗോളമായി മാറും എന്നു പ്രവചിച്ചവര്‍ ഇന്നു അക്ഷമരാണ്. കശ്മീരില്‍ പോലും അവരുടെ തന്ത്രങ്ങള്‍ പൊളിയുന്നതും ഹിന്ദു-മുസ്ലിം കൂട്ടായ്‌മകള്‍ രൂപപ്പെടുന്നതും അവരെ അസ്വസ്ഥരാക്കുന്നു. ജെഎന്‍യു, ഹൈദരാബാദ് സര്‍വ്വകലാശാലാ സംഭവങ്ങള്‍ പെരുപ്പിച്ചെടുത്ത് രാജ്യത്തെ ശാന്തിയുടെ ഊടും പാവും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു.

ഇത്തരം ശക്തികളുടെ പ്രജനനകേന്ദ്രം കേരളമാണെന്നതാണ് വസ്തുത. ഈ മണ്ണില്‍തന്നെ ഭാരതവിരുദ്ധ-ഹിന്ദുവിരുദ്ധശക്തികള്‍ക്കെതിരായ ജനമുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള ഏറ്റവും യോജിച്ച അവസരമാണ് ജനാധിപത്യപരമായ വോട്ടവകാശം വിനിയോഗിക്കാനുള്ള തെരഞ്ഞെടുപ്പ്.

ന്യൂനപക്ഷപ്രീണനക്കാരും അഴിമതിക്കാരും വര്‍ഗ്ഗീയവാദികളുമായ രാഷ്‌ട്രീയ മുന്നണികളെ മടുത്ത കേരള ജനത ഒരു പരിവര്‍ത്തനം ആഗ്രഹിക്കുന്നു.

ഭാരതീയമായ പുതുവര്‍ഷത്തിലേക്ക് നാം കാലെടുത്തുവെയ്‌ക്കുന്നത് രാഷ്‌ട്രഭക്തിയുടെ പുത്തന്‍ ഉണര്‍വ്വ് സമൂഹത്തില്‍ പകരാനും ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ച് സാമൂഹ്യ സമരസത കൈവരിക്കാനുംവേണ്ടിയാവണം. സമാജസമരസതയെ സംബന്ധിച്ച ശക്തമായ കാഴ്‌ച്ചപ്പാട് മുന്നോട്ടവെച്ച ആര്‍എസ്എസ് മൂന്നാം സര്‍സംഘചാലക് ദേവറസ്ജിയുടെ നൂറാം ജന്മവാര്‍ഷികം കൂടിയാണ് ഈ അവസരം

ഈ നിലക്ക് ശരിയായ ചരിത്രാവബോധത്തോടുകൂടി മഹാപുരുഷന്‍മാരില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് രാഷ്‌ട്രവൈഭവത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് വര്‍ഷപ്രതിപദ ഉത്സവത്തില്‍നിന്ന് നമുക്ക് ലഭിക്കുന്ന സന്ദേശം.

(ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Kerala

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

India

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Mollywood

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.