സ്വന്തം കഴിവുകൊണ്ട് ഒരു കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ സ്ത്രീ ആണ് പാലക്കാട് വിക്‌ടോറിയ കോളേജിലെ അധ്യാപിക. എന്നാല്‍ അവര്‍ ദളിത് ആയി പോയതുകൊണ്ട് നിരന്തരം എസ്എഫ്‌ഐ എന്ന കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ അവഹേളിക്കുന്നു.
ആദ്യം സോഷ്യല്‍ മീഡിയ വഴി അവഹേളിച്ചു. പിന്നെ അവര്‍ വിരമിച്ചപ്പോള്‍ ആ പാവം ടീച്ചറിന്റെ കുഴിമാടം ഉണ്ടാക്കി റീത്ത് വച്ചു എസ്എഫ്‌ഐക്കാര്‍. ആ പാവം അദ്ധ്യാപിക ചെയ്ത തെറ്റ്, കോളേജില്‍ തെറ്റായ കാര്യങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തു. അപ്പോള്‍ അത് അസഹിഷ്ണുത ഏറ്റവും ഉള്ള സംഘടനയായ എസ്എഫ്‌ഐക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല. ഒരു ദളിതായ അദ്ധ്യാപിക ഇങ്ങനെ ഒക്കെ ചെയ്യാമോ ഫാസിസ്റ്റ് ചിന്ത അല്ലെ അവരെ ഭരിച്ചത്? കേരളത്തില്‍ എത്രയോ പ്രിന്‍സിപ്പല്‍മാര്‍ വളരെ ശക്തമായി നിലപാട് എടുക്കുന്നുണ്ട്.
കുറെനാളുകള്‍ക്ക് മുമ്പ് സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റ് ആയി ചെന്നപ്പോള്‍ അവിടുത്തെ പ്രിന്‍സിപ്പല്‍ ആയ അച്ചന്‍ അതിനെ ഉരുക്ക് മുഷ്ടികൊണ്ടാണ് നേരിട്ടത്. എന്തെ എന്നിട്ട് ആ പാതിരിക്കെതിരെ എസ്എഫ്‌ഐ തിരിയാത്തത്. തിരിഞ്ഞാല്‍ സഖാക്കള്‍ വിവരം അറിയും. എന്നാല്‍ ദളിത് പ്രിന്‍സിപ്പിലിനെ എങ്ങനെ അവഹേളിച്ചാലും ആരും ചോദിക്കാനും പറയാനും ഇല്ല എന്നോര്‍ത്തല്ലേ ഈ ഗുണ്ടകള്‍ ഇങ്ങനെ ചെയ്തത്?
അവര്‍ ദളിതായതാണോ തെറ്റ്? പൊളിറ്റ് ബ്യൂറോയില്‍ നിരന്തരം ദളിതനെ അകറ്റിനിര്‍ത്തുന്ന സിപിഎം സമൂഹത്തില്‍ ഹിന്ദു ദളിതരെ ഉന്നത സ്ഥലത്ത് എത്താനും അനുവദിക്കില്ലേ? ഇതാണോ പുരോഗമനം?
സഞ്ജു ബാബു
















