വാഷിങ്ടണ്‍: പൂര്‍ണമായും സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയയ്‌ക്കാനുള്ള സംവിധാനവുമായി വാട്സ് ആപ്പ് രംഗത്ത്. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശം ഒരു പ്രത്യേക കോഡാക്കി മാറ്റുകയും (എന്‍ക്രിപ്ഷന്‍) വായിക്കുന്ന വ്യക്തിയുടെ ഫോണില്‍ മാത്രം അത് വീണ്ടും യഥാര്‍ത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിക്രിപ്ഷന്‍) ചെയ്യുന്ന പ്രക്രിയയാണ് ഇത്.
വാട്സ്‌ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങളും ചാറ്റ് ബോക്സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ക്കിരുവര്‍ക്കുമിടയില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇതിനായി ഏറ്റവും പുതിയ വാട്ട്സ്‌ആപ്പ് വേര്‍ഷനിലേക്ക് അപ്പ്ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.
ഒരു കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ് ആപ്പിന്റെ പുതിയ സേവനം ആന്‍ട്രോയ്ഡ്, ഐ ഫോണ്‍, ബ്ളാക് ബെറി പ്ളാറ്റ് ഫോമുകളിലും ലഭ്യമാണ്. ഹാക്കേഴ്സ്, സൈബര്‍ ക്രിമിനല്‍സ് തുടങ്ങിയവരില്‍ നിന്ന് രക്ഷപ്പെടാനും അയക്കുന്ന സന്ദേശത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനും സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
നിയമപരമായി പോലും അന്തരാഷ്‌ട്ര സര്‍ക്കാറിനോ അമേരിക്കന്‍ ഏജന്‍സിക്കോ ഇത്തരം സന്ദേശങ്ങള്‍ ഡിസ്ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കില്ല.
















