കൊച്ചി: തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ വിജയത്തിനായി വനിതാ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. കൊച്ചി രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ഹൈമവതി തമ്പുരാട്ടി ലഘുലേഖ കൈമാറി ബിജെപി ജില്ലാ സെക്രട്ടറി സഹജ ഹരിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
തൃപ്പൂണിത്തുറ കൗന്‍സിലര്‍മാരായ രാധിക വര്‍മ, വള്ളി മുരളീധരന്‍, രജനി ചന്ദ്രന്‍, രാജശ്രീ ചാലിയത്ത്, സീന സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















