Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ് ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 10:59 pm IST
inVicharam

താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കാമെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ സുധീരന്‍ മുന്നില്‍നിന്ന് നയിക്കട്ടെയെന്നും ഹൈക്കമാന്റിനെ ഭീഷണിപ്പെടുത്തി സുധീരനെ പരാജയപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയശ്രീലാളിതനായി കേരളത്തില്‍ എത്തിയപ്പോഴാണ് സരിതയുടെ ലെറ്റര്‍ ബോംബ് പൊട്ടിയത്.

കോടികളുടെ സാമ്പത്തിക ക്രമക്കേടും അവിഹിത-അശ്ലീല ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ഇടപാടുകളും നടന്ന സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ സോളാര്‍ തെളിവെടുപ്പ് കമ്മീഷനില്‍ കൂടി ഹാജരാക്കാത്ത കത്ത് തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നിരിക്കെ പുറത്തുവന്നതിലെ രാഷ്‌ട്രീയം എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. അത് എന്തുതന്നെയായാലും സരിതയും സരിതയുമായി കിടക്കപങ്കിട്ട ഉന്നതരും ഇന്ന് ഒരേപോലെ സാംസ്‌കാരിക കേരളത്തിനപമാനമാണ്.

തന്നെ ‘പീഡിപ്പിച്ചു’ എന്നു പറയുമ്പോള്‍ അത് സ്വസമ്മതത്തോടെയല്ലെങ്കില്‍ എന്തുകൊണ്ട് സൂത്രശാലിയായ സരിത സ്ത്രീപീഡനത്തിന് കേസ് കൊടുത്തില്ല എന്ന ചോദ്യം പ്രസക്തമാവുകയാണ്. ഇതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കലങ്ങി മറഞ്ഞിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി-സുധീരന്‍ തര്‍ക്കം അണികളെ അമ്പരപ്പിക്കുമ്പോള്‍ തന്നെയാണ് ഹൈക്കമാന്റ് സുധീരനെ തള്ളി ഉമ്മന്‍ചാണ്ടിയ്‌ക്ക് പിന്തുണ നല്‍കിയത്. സരിതാ വിവാദത്തില്‍ ഇപ്പോള്‍ ഹൈക്കമാന്റിനും പുനര്‍ചിന്തനം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. സുധീരന്‍ എതിര്‍ത്ത അഞ്ചുപേര്‍ക്ക് സീറ്റ് ഉറച്ചെങ്കിലും ബെന്നി ബഹനാന്‍ സ്വയം പിന്മാറി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ അഴിമതിക്ക് റെക്കോര്‍ഡിട്ട് സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും പാരിസ്ഥിതിക നാശവും എല്ലാം വരുത്തിവച്ചുകൊണ്ടാണ് ജനങ്ങളുടെ മുന്നില്‍ വോട്ടഭ്യര്‍ത്ഥനയുമായി പോകുന്നത്. യുഡിഎഫിലെ പലരുമായും തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് സരിത പ്രഖ്യാപിക്കുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് മെത്രാന്‍ കായല്‍ നികത്താനും പോബ്‌സ് ഗ്രൂപ്പിന്റെ കരുണ എസ്റ്റേറ്റില്‍നിന്ന് കരംപിരിക്കാനും വൈക്കത്തെ ചെമ്പില്‍ കായല്‍ നികത്താനും മറ്റും ധൃതിയില്‍ നല്‍കിയ ഉത്തരവുകള്‍ ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

യുഡിഎഫ് മന്ത്രിസഭയില്‍ കളങ്കിതരായ റവന്യൂ മന്ത്രി അനില്‍കുമാര്‍ മുതലായ മന്ത്രിമാരെ മത്സരിപ്പിക്കരുതെന്നും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ ബെന്നി ബഹനാനും മറ്റും സീറ്റ് നല്‍കരുതെന്നുമായിരുന്നു സുധീരന്‍ ഹൈക്കമാന്റിനോടാവശ്യപ്പെട്ടത്. സുധീരന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമാണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍നിന്ന് നയിക്കാന്‍ പറയുമ്പോള്‍ സുധീരന്‍ അധീരനാകുന്നു. സുധീരന്റെ കഴിവുകേടാണ് ഇവിടെ തെളിയുന്നത്.

ഉമ്മന്‍ചാണ്ടിയെ പിണക്കിയാല്‍ പാര്‍ട്ടി പിളര്‍ന്നേക്കാം എന്ന ഭീഷണിയും ഈ അവസരത്തില്‍ ഉയരുന്നു. എ-ഐ ഗ്രൂപ്പുകള്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസ്. അതില്‍നിന്നും എ ഗ്രൂപ്പ് പുറത്തുപോയാല്‍ കോണ്‍ഗ്രസ് ബലഹീനമാകും എന്നതും വസ്തുതയാണ്. ഇതിനുപുറമെ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് മുസ്ലിംലീഗും രംഗത്തുവന്നത് സുധീരനെ കൂടുതല്‍ അപ്രസക്തനാക്കി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതിന്റെയും ഭരണം നഷ്ടപ്പെടുകയും ആസാമില്‍ പ്രതീക്ഷയ്‌ക്ക് വകയില്ലാതാകുകയും ചെയ്തതോടെ കേരളം കൂടി നഷ്ടപ്പെടരുത് എന്ന വികാരമാണ് ഹൈക്കമാന്റിനെ ഉമ്മന്‍ചാണ്ടിയ്‌ക്ക് വഴങ്ങാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഗാന്ധി സുധീരപക്ഷം അംഗീകരിക്കുന്ന ആളായി മാറിയപ്പോള്‍ ഹൈക്കമാന്റിലും വിള്ളലായി.

മറ്റൊരു വസ്തുത കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി സോണിയാഗാന്ധി നടത്തിയ അനൗപചാരിക ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് പാര്‍ട്ടിക്ക് ഗുണകരം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. ഇതുപറയുമ്പോഴും ഈ വരുന്ന തെരഞ്ഞെടുപ്പില്‍ അഴിമതിയിലും അവിഹിതത്തിലും മുങ്ങിയ യുഡിഎഫിന് ഒരു തിരിച്ചുവരവ് അസാധ്യമാണ്. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായപ്പോള്‍. ഇന്ന് കേരളത്തില്‍ അവഗണിക്കാന്‍ വയ്യാത്ത ശക്തിയായി മാറിയ ബിജെപി ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പാര്‍ട്ടിയുടെ എതിരാളികള്‍പോലും സമ്മതിക്കുന്നു.

സരിതാ നായരുടെ വിവാദകത്ത് പുറത്തുവന്ന സാഹചര്യത്തിന് രാഷ്‌ട്രീയമുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി ഒരുനിലയ്‌ക്കും പുണ്യവാളനാകുന്നില്ല. കത്തില്‍ പറയുന്ന കാര്യം സത്യമാണെന്ന് ആണയിടുന്ന സരിത ഇതിന് ഉപോല്‍ബലകമായ ഓഡിയോ- വീഡിയോ കാസറ്റുകള്‍ ഹാജരാക്കാമെന്നും പറയുന്നുണ്ടല്ലൊ. സംഭവത്തിനു പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നതാണ്.

പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും സ്വന്തം നിയന്ത്രണത്തിലിരിക്കെ ഈ ഗൂഢാലോചനക്കാരെ ഇനിയും പുറത്തുകൊണ്ടുവരാന്‍ എന്തുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയ്‌ക്ക് കഴിയാത്തത്? അപ്പോള്‍ അങ്ങനെയാരും ഇല്ലെന്നു കരുതണം. സോളാര്‍ കമ്മീഷനു മുന്‍പാകെ ഹാജരായ മുഖ്യമന്ത്രി നുണപരിശോധനക്ക് തയ്യാറായില്ലല്ലൊ. ഇതൊക്കെ തെളിയിക്കുന്നത് ഉമ്മന്‍ചാണ്ടിയെന്ന രാഷ്‌ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും കള്ളത്തരങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.